
ഡല്‍ഹി: രാജ്യം സമ്പൂര്‍ണമായി അടച്ചുപൂട്ടുന്ന സാഹചര്യത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അടിയന്തിര ക്ഷേമപെന്‍ഷനുകള്‍ അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സോണിയ ഗാന്ധി പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ പരിഗണിച്ചാണ് ഈ ആവശ്യം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും ഇക്കാര്യത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളാന്‍ സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 മാര്‍ച്ച് വരെ 49688 കോടി രൂപ വേതനക്ഷേമ ബോര്‍ഡുകള്‍ സ്വരൂപിച്ചതായും ഇതില്‍ 19379 കോടി മാത്രമാണ് ചെലവഴിച്ചതെന്നും കത്തില്‍ പറയുന്നു. മറ്റു രാജ്യങ്ങളും വേതന സബ്സിഡി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും ലക്ഷക്കണക്കിന് തൊഴിലാളികള്‍ കഷ്ടതയനുഭവിക്കുകയാണെന്നും കത്തില്‍ വിവരിക്കുന്നു.






