
പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ മതിയായ സൗകര്യങ്ങളില്ലെന്ന് കാണിച്ച് പരാതിയുമായി രംഗത്ത്. 132 പേരാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നത്. ഇതില്‍ 8 സ്ത്രീകളും ഉള്‍പ്പെടും. ഇന്ന് പുലച്ചെയാണ് ഇവരെയെല്ലാം എത്തിച്ചത്.
എന്നാല്‍ മതിയായ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് ഇവിടെയുള്ള ആളുകളുടെ പരാതി. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായതായും ആളുകള്‍ ആരോപിക്കുന്നു. കൃത്യമായ ഇടപെടല്‍ നടത്താന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുന്നില്ലെന്നാണ് ഇവിടെ ഐസൊലേഷനില്‍ കഴിയുന്നവര്‍ പറയുന്നത്. ഡി.എം.ഒയും ഇതുവരെ ഇവിടെ എത്തിയില്ല എന്നും പറയുന്നു.
രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിലുള്ള വര്‍ദ്ധന സര്‍ക്കാരിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
