മുംബൈ: കോവിഡ് വ്യാപനം തടയുന്നതിന് 21 ദിവസം രാജ്യം അടച്ചുപൂട്ടുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍. ഏകദേശം ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടാകാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇതില്‍ നിന്ന് മോചനം നേടാന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഒന്‍പത് ലക്ഷം കോടി എന്നത് ജിഡിപിയുടെ നാലുശതമാനം വരും. കോവിഡ് വ്യാപനം തടയുന്നതിന് വരുന്ന 21 ദിവസം രാജ്യമൊട്ടൊകെ അടച്ചിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത് ഇന്നലെ രാത്രിയാണ്. ഇത് മൂലം സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നഷ്ടം ജിഡിപിയുടെ നാലുശതമാനം ആയിരിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ധനകാര്യ സ്ഥാപനമായ ബാര്‍ക്ലെയിസ് കണക്കുകൂട്ടുന്നു.
നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 3.5 ശതമാനമായിരിക്കുമെന്നാണ് ബാര്‍ക്ലെയിസിന്റെ അനുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെയുളള അനുമാനത്തില്‍ നിന്ന് 1.7 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. എന്നാല്‍, അടച്ചുപൂട്ടലല്ലാതെ മറ്റൊരു വഴിയില്ല എന്നതിനാലാണ് ഗവണ്മെന്റിന് ഇത്തരത്തിലൊരു നീക്കം നടത്തേണ്ടി വന്നത്.

Comments