
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജിയോ ഫൈബർ ബ്രോഡ്ബാൻഡിലൂടെ കൂടുതൽ ആളുകൾക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ജിയോ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ #CoronaHaaregaIndiaJeetega ദൗത്യത്തിന്റെ ഭാഗമായാണ് ഈ അടിസ്ഥാന ജിയോഫൈബർ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി തികച്ചും സൗജന്യമായി നൽകുന്നത്. 10Mbps വേഗതയിലാണ് ബ്രോഡ്ബാൻഡ് സേവനം സൗജന്യമായി ലഭിക്കുക.
റിപ്പോർട്ട് പ്രകാരം നിലവിലുള്ള ജിയോ ഫൈബർ വരിക്കാർക്ക് ഡബിൾ ഡാറ്റയാണ് എല്ലാ പ്ലാനുകളിലും ലഭിക്കുക. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഷട്ട് ഡൗണിലേക്ക് പോകുന്ന ഒരു പശ്ചാത്തലത്തിലാണ് ഡാറ്റയുടെ വർധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് കൂടുതൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാനായി ജിയോയുടെ നീക്കം. കഴിഞ്ഞ ദിവസം റിലയൻസ് ജിയോ ഇരട്ടി ഡാറ്റ ഉൾപ്പെടുത്തി തങ്ങളുടെ ഡാറ്റാ വൗച്ചറുകള്‍ പരിഷ്കരിച്ചിരുന്നു.
ഈ ഫ്രീ അടിസ്ഥാന ബ്രോഡ്ബാൻഡ് കണക്ഷൻ ജിയോയുടെ സർവീസ് ഏരിയയിൽ താമസിക്കുന്ന ആർക്കും ഉപയോഗിക്കാനാവും. ഒരു ഉപയോക്താവ് റൂട്ടറിന്റെ പണം മാത്രമേ ഇതിനായി നൽകേണ്ടി വരുകയുള്ളൂ. മിനിമം റീഫൻഡബിൾ ഡെപോസിറ്റിൽ ഈ റൂട്ടറുകൾ ലഭ്യമാക്കും എന്നാണ് കമ്പനി പറയുന്നത്.






