
തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ ട്രെയിന്‍ കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ റെയില്‍വേ ഒരുങ്ങുന്നു. ഗ്രാമീണ മേഖലകളില്‍ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയുള്ളിടത്താണ് കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡാക്കുന്നത്. എത്രപേരെ വേണമെങ്കിലും കോച്ചുകളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാം. ഇതിനൊപ്പം വെന്റിലേറ്ററുകളും നിര്‍മിക്കാനാണ് തീരുമാനം.
രോഗബാധയുള്ളവരെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ സ്ഥലപരിമിതി ഉള്ളത് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനവുമായി റെയില്‍വേ എത്തുന്നത്. ഗ്രാമങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് പ്രധാനമായും ഇതുവഴി ലക്ഷ്യമിടുന്നത്.
എല്‍.എച്ച്, ബി കോച്ചുകളെയാണ് ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റുന്നത്. കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് കോച്ചുകള്‍ ഇതിനായി സജ്ജീകരിച്ചുകൊണ്ടിരിക്കുന്നത്. ഗ്രാമങ്ങളടക്കമുള്ള വിദൂര സ്ഥലങ്ങളില്‍ ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പാലക്കാട് വിക്ടോറിയ കോളജും ഇത്തരത്തില്‍ ഐസൊലേഷന്‍ വാര്‍ഡാക്കി മാറ്റിയിട്ടുണ്ട്.
