
മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. പ്രണയവും, സൗഹൃദവും, രാഷ്ട്രീയവും ഒക്കെ നിറഞ്ഞ ചിത്രമാണ് അത്. ലാല്‍ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജും കാവ്യമാധാവനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ ഇന്ദ്രജിത്ത്, ജയസൂര്യ, നരേയന്, രാധിക എന്ന വലിയ താര നിര തന്നെയുണ്ടായിരുന്നു. സിനിമയില്‍ ഉള്ള സൗഹൃദം ജീവിതത്തിലും കാത്ത് സൂക്ഷിക്കുന്നവരാണ് ഇവര്‍.
തങ്ങള്‍ക്കിടയിലെ സൗഹൃദത്തെ കുറിച്ച് ജയസൂര്യയും, ഇന്ദ്രജിത്തും, പൃഥ്വിയും എപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴിതാ കൊറോണ പ്രമാണിച്ച് ക്വാറന്ൈ്നില് ആയിരിക്കുമ്പോഴും സൗഹൃദനിമിഷങ്ങള്ക്ക് ഇവര്‍ കുറവൊന്നും വരുത്തുന്നില്ല. നാല് പേരും ഒന്നിച്ച് നടത്തിയ വീഡിയോ ചാറ്റിന്െ്റ സ്ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ക്വാറന്ൈ്റനില് ഇന്ദ്രജിത്തും ജയസൂര്യയും ഒക്കെ വീട്ടില്‍ ആണെങ്കില്‍ പൃഥ്വവിരാജ് പുതിയ പടത്തിന്െ്റ ഭാഗമായി ജോര്‍ദ്ദാനിലാണ്. ബ്ലസി സംവിധാനം ചെയ്യുന്ന ആട്ജീവിതം എന്ന ചിത്രത്തിന്‍െ്റ ഷൂട്ടിങ്ങ് പ്രത്യേക അനുമേതി നേടി തുടരുകയാണ്. എന്തായാലും ക്യാമറക്ക് മുന്നിലും പിന്നിലും സൗഹൃദം സൂക്ഷിക്കുന്ന ഈ താരങ്ങളെ സോഷ്യല്‍ മീഡിയ ഏറ്റെടഒത്ത് കഴിഞ്ഞിരിക്കുന്നു.






