കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിയുകയാണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദർശനിൽ മുൻമ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്.
ജനങ്ങളുടെ ആവശ്യം കേന്ദ്ര മന്ത്രാലയം പരിഗണിക്കുകയും ഈ സീരിയലുകൾ വീണ്ടും പുന:സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച വിവരം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശക്തിമാൻ എന്ന സീരിയലും പുന:സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമൂഹമാധ്യമ ഉപഭോക്താക്കൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

'#Shaktiman' എന്ന ഹാഷ്ടാഗില് നിരവധി പേരാണ് ട്വീറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. 'ഇക്കാലത്തെ കുട്ടികളും കാണട്ടെ ഞങ്ങളുടെ കുട്ടിക്കാല ഹീറോയെ , ശക്തമാനെ ഞങ്ങള്‍ മിസ്സ് ചെയ്യുന്നു' തുടങ്ങി നിരവധി കമൻഡുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ശക്തിമാനെ കൂടാതെ, മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന മറ്റു പല സീരിയലുകളും തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്.
തൊണ്ണൂറുകളിലെ കുട്ടികളെ കോരിത്തരിപ്പിച്ച കഥാപാത്രമായിരുന്നു ശക്തിമാൻ. കൈപൊക്കി ചൂണ്ടുവിരലുയർത്തി ആപത്തിൽ പെട്ടവരെ രക്ഷിക്കാനെത്തുന്ന ശക്തിമാനെ അത്ര പെട്ടെന്നൊന്നു മറക്കാൻ വഴിയില്ല. ഏവരുടെയും ആരാധനാ കഥാപാത്രം തന്നെയായിരുന്നു ശക്തിമാൻ. ദുരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയൽ പരമ്പര നിരവധി കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരുപോലെ കീഴടക്കിയിട്ടുണ്ട് എന്ന് വേണമെങ്കിൽ പറയാം. അത് കൊണ്ട് തന്നെയാവണം ശക്തിമാൻ വീണ്ടും സംപ്രേഷണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നതും.

Comments