
കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ നിശ്ചയം നടന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശ്ശൂര്‍ അന്നനാട് സ്വദദേശിനി അമൃത കൃഷ്ണയുടെയും വിവാഹ നിഷ്ചയമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നത്. അടുത്ത മാസം 26നനാണ് വിവാഹം.
റബര്‍ ബോര്‍ഡ് ജീവനക്കാരനായ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകളാണ് അമൃത. റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം തിരുവാങ്കുളം തൈക്കൂട്ടത്തില്‍ ജയരാജന്റെയും റിട്ട. അധ്യാപിക ഇന്ദിരാ ദേവിയുടെയും മകനാണ് രാകേഷ്. ജോലി സ്ഥലത്താണ് ഇരുവരും ഉള്ളത്. ബംഗളൂരുവിലെ ബി പി സി എല്‍ ഉദ്യോഗസ്ഥയാണ് അമൃത. രാഹുല്‍ ചെന്നൈയില്‍ നിസാന്‍ കമ്പനിയില്‍ എന്‍ജിനീയറായും ജോലി ചെയ്ത് വരികയാണ്..
വധുവിന്റെ അച്ഛന്‍ ഗോപാലക്കൃഷ്ണന്‍ വേദ പഠനം നടത്തിയയിട്ടുള്ളതിനാല്‍ പുറമെ നിന്നുള്ള കാര്‍മികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വരനും വധവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തത്.






