കഥാപാത്രങ്ങളെ സ്വാംശീകരിക്കാനുള്ള കഴിവ് അപാരമാണ് ചിലര്‍ക്ക്. ചുറ്റുപാടുമുള്ള നിരീക്ഷണങ്ങളില്‍ നിന്നാണ് ഈ കഴിവ് അവര്‍ ആര്‍ജിക്കുന്നത്. ശരീരഭാഷയും സംസാരശൈലിയും മുഖഭാവങ്ങളും കൊണ്ടാണവര്‍ പകര്‍ന്നാട്ടം പൂര്‍ണമാക്കുക. നെടുമുടി വേണു ഇതില്‍ ഒന്നാമനാണ്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ക്കനുസരിച്ച് മാറാന്‍ അദ്ദേഹത്തിന് അനായാസം കഴിയും. കഥാപാത്രത്തിന്റെ മാതൃക തന്റെ ചുറ്റുമുണ്ടോയെന്ന് ആദ്യം തിരയും. അങ്ങനെയൊരാളെ കണ്ടാല്‍ ആരുമറിയാതെ വേണുവിന്റെ നിരീക്ഷണത്തിലാകും അയാള്‍. നിസാര സമയത്തിനുള്ളില്‍ ആ മാതൃക അദ്ദേഹം തന്നിലേക്ക് ആവേശിപ്പിക്കും. പിന്നെ ക്യാമറയ്ക്ക് മുന്നില്‍ നിസാരമായി അവതരിപ്പിക്കും.
വേണുവിന് നിര്‍ണായക വഴിത്തിരിവ് സമ്മാനിച്ച 'തകര'യിലെ ചെല്ലപ്പനാശാരി തന്നെ ഇതിന് ഉത്തമോദാഹരണം. സിനിമയുടെ രൂപത്തില്‍ ആരവവും നാടകമായി അവനവന് കടമ്പയും വേണുവിന് കലാലോകത്ത് ഉറപ്പാര്ന്നൊരു ഇരിപ്പിടം ഉണ്ടാക്കിക്കൊടുത്ത സമയത്താണ് 'തകര'യുടെ പണിപ്പുര സജീവമാകുന്നത്.
ഭരതനും പത്മരാജനും 'തകര'യിലെ നിര്ണായകവേഷമായ ചെല്ലപ്പനാശാരിക്കായി പല നടന്മാരേയും പരിഗണിച്ചു. പുതുമുഖങ്ങള്‍ മാത്രംമതിയെന്ന മുന്‍കൂര്‍ നിബന്ധനയെ ഇക്കാര്യത്തില്‍ ബലി കൊടുക്കാന്‍ ഭരതനോ പത്മരാജനോ നിര്‍മ്മാതാവ് ബാബുവോ ഒരുക്കമല്ലായിരുന്നു.
എങ്കിലും ഈ റോളിലേക്ക് അല്‍പ്പം മുന്‍പരിചയം നല്ലതാണെന്ന് മൂവര്‍ക്കും അഭിപ്രായമുണ്ടായിരുന്നു. കാരണം നായകനായ 'തകര'യെക്കാളും ആളുകള്ക്കിഷ്ടപ്പെടുക ചെല്ലപ്പനാശാരിയുടെ പ്രകൃതമായിരിക്കുമെന്ന കാഴ്ചപ്പാടായിരുന്നു ഭരതനും പത്മരാജനും. 'തകര'യാണെങ്കില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചയാള്‍. മറ്റ് ആണ്കഥാപാത്രങ്ങളാകട്ടെ, സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അത്യന്താപേക്ഷിതര്. എന്നാല്‍ ഇവരില്‍ നിന്ന് വ്യത്യസ്തമായി നെടുമുടി വേണുവിന് ഗ്രാമീണജീവിതത്തിന്റെ ചില ഇരുണ്ട വശങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നു. ഒപ്പം ആശാരിപ്പണിയും അസലായി അഭിനയിക്കണം.
മുതുകുളത്തുകാരന്‍ പത്മരാജനും എങ്കക്കാട്ട്കാരന് ഭരതനും നെടുമുടിക്കാരന്‍ വേണുവിനും ആശാരിമാരുടെ ജീവിതം അടുത്തറിയാം.
കാരണം മൂന്നുപേരും തനി ഗ്രാമീണര്‍. പഠിച്ചതും വളര്‍ന്നതുമെല്ലാം ഗ്രാമത്തില്‍. ചിന്തേരിടുമ്പോഴും ഉളി കുത്തുമ്പോഴും മുഴക്കോലിന് അളക്കുമ്പോഴും ആശാരിയുടെ ശരീരഭാഷയും മുഖഭാവവും വ്യത്യസ്തമാണ്. ഇരുന്ന് പണിയുന്നതുകൊണ്ട് പ്രായമായ പല ആശാരിമാരുടെയും ശരീരത്തിന് പ്രത്യേകതകളുണ്ട്. പൃഷ്ടവും നെഞ്ചും മുന്നോട്ടുതള്ളിയതുകൊണ്ട് അല്‍പ്പം വളവ് ശരീരത്തിനുണ്ടാകും. മണിക്കൂറുകള്‍ ഇരുന്ന് പണിത് എഴുന്നേല്ക്കുമ്പോള് വളവ് വര്‍ധിക്കും.

പത്മരാജന് 'തകര'യുടെ തിരക്കഥ എഴുതിയത് പുലര്‍കാലത്തായിരുന്നു. തിരുവനന്തപുരത്ത് വേളിക്കായല്‍ പരിസരത്തായിരുന്നു ചിത്രീകരണം. അതിനടുത്തുള്ള ഒരു ലോഡ്ജിലാണ് മിക്കവരുടെയും താമസം. പത്മരാജന്റെയും നെടുമുടി വേണുവിന്റെയും താമസം ഒരേമുറിയില്‍. പുലര്‍കാലത്തെ പത്മരാജന്റെ എഴുത്ത് ഉറങ്ങുന്ന വേണുവിനെ സാക്ഷിയാക്കിയാണ് നടന്നത്. ചെല്ലപ്പനാശാരിയുടെ ഭാഗമെഴുതുമ്പോള്‍ വേണുവിനെ അടിമുടി നോക്കുന്ന ശീലമുണ്ടായിരുന്നു പത്മരാജന്.
കാണികളില്‍ ഇന്നും സജീവ ഓര്‍മയായ ചെല്ലപ്പനാശാരിയെ പത്മരാജന് ഓര്‍ത്തെടുത്തത് ഉറങ്ങുന്ന വേണുവിനെ സാക്ഷിയാക്കിയായിരുന്നൂവെന്ന് അധികമാര്‍ക്കുമറിയാത്ത സത്യം. പണി കഴിഞ്ഞെഴുന്നേല്‍ക്കുന്ന ചെല്ലപ്പനാശാരിയുടെ തികവിനായി വേണു ശരീരത്തില്‍ ചില വളവുകള്‍ കൃത്രിമമായി ഉണ്ടാക്കും. അത്തരക്കാരുടെ നടപ്പ് കാണുന്നവരില്‍ ചിരി ഉതിര്‍ക്കുക സ്വാഭാവികമാണ്. അക്കാര്യമറിയാവുന്നതിനാല് ഇരുന്നിട്ടെഴുന്നേല്ക്കുന്ന രംഗങ്ങളില്‍ തികഞ്ഞ ജാഗ്രത നെടുമുടി പുലര്‍ത്തി.
'തകര'യിലെ മറ്റൊരു കഥാപാത്രമായിരുന്നു പിള്ള. കൗമാരം വിട്ടിട്ടില്ലാത്ത, ആ പ്രായത്തിന്റേതായ എല്ലാ കുഴപ്പങ്ങളുമുള്ള കഥാപാത്രത്തിനായി തെരഞ്ഞെടുത്തത് വൈക്കത്തുകാരന്‍ അനിരുദ്ധനെയാണ്. നടന് ജനാര്‍ദ്ദനന്റെ അടുത്ത ബന്ധുവായ അനിരുദ്ധന് 'തകര'യിലെ അഭിനയത്തോടെ സിനിമ മതിയാക്കി. നാടകങ്ങളില്‍ കേന്ദ്രീകരിച്ച അദ്ദേഹം ഇപ്പോള്‍ ഒരു മടങ്ങിവരവിനുള്ള ആഗ്രഹവുമായി നടക്കുകയാണ്.
ഈയിടെ 'തകര'യുടെ നാല്പതാംവാര്ഷികമാഘോഷിച്ചപ്പോള് അനിരുദ്ധന് തന്റെ ആഗ്രഹം വെളിപ്പെടുത്തി. സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം 'തകര'യിലേതുപോലുള്ള കഥാപാത്രത്തിനുള്ള കാത്തിരിപ്പാണ്. അത് നാല്പതിറ്റാണ്ട് നീണ്ടു. പിള്ളയെ അവതരിപ്പിക്കുംമുമ്പ് ഭരതനും പത്മരാജനും കൗമാരക്കാരന്റെ ചാപല്യങ്ങള്‍ എത്രമാത്രം തീവ്രമാണ് അനിരുദ്ധനിലെന്ന് പഠിച്ചു. ആവശ്യമായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഭരതന് പഠിപ്പിക്കുകയുമുണ്ടായി. ഗ്രാമീണത പൂര്‍ണമായി വേണ്ട കഥാപാത്രമായിരുന്നു കാളക്കാരന്. കെ.ജി.മേനോന് എന്ന പുതുമുഖമായിരുന്നു ഈ വേഷമിട്ടത്.
ഒരുകാലത്ത് നിലമുഴാനും പ്രജനനത്തിനും കാളകളെ വളര്‍ത്തുന്നത് ഒരു തൊഴിലായിരുന്നു. അത്തരക്കാരിലൊരാളുടെയടുത്ത് മേനോനെ വിട്ട് കാളക്കാരനാകാനുള്ള പരിശീലനം നല്കി. ഇങ്ങനെ ഓരോ കഥാപാത്രങ്ങളുടെയും മേല്‍ സൂക്ഷ്മമായ നിരീക്ഷണം പുലര്‍ത്തിയാണ് ഭരതനും പത്മരാജനും 'തകര'യൊരുക്കിയത്.

Comments