
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തില്‍ അങ്കമാലി നഗരസഭ പരിധിയില്‍ തെരുവോരത്ത് അലഞ്ഞ് നടന്നിരുന്ന 50 ല്‍ പരം പേരെ പുനരധിവസിപ്പിച്ചു. െ്രെപവറ്റ് ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഇ കോളജിലും, കോതകുളങ്ങര എല്‍ പി സ്കൂളിലുമായാണ് ഇവരെ പുനരധിവസിപ്പിച്ചത്. നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇപ്പോള്‍ നഗരസഭ പരിധിയിലുള്ളത്. ഇവരെ സുരക്ഷിതമായ രീതിയില്‍ താമസിപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണ്. അതിഥിതൊഴിലാളികള്‍ സംഘടിക്കുന്നതും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
150 ഓളം കേന്ദ്രങ്ങളിലായാണ് ഇവര്‍ ക്യാമ്പ് ചെയ്യന്നത്. നഗരസഭ സെക്രട്ടറി ബീന എസ് കുമാറിന്റെ നേതൃത്വത്തില്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും കെട്ടിട ഉടമകളെയും കരാറുകാരെയും കണ്ടെത്തി ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് ഭക്ഷണത്തിനും കുടി വെള്ളത്തിനുമുള്ള സൗകര്യവും ഉറപ്പ് വരുത്തി. ജോലി ഇല്ലാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് നഗരസഭ കമ്മൂണിറ്റി കിച്ചണില്‍ നിന്നും സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നുണ്ട്.
