
ലണ്ടന്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ള പ്രമുഖര്‍ ഒരു മടിയും കൂടാതെയാണ് രംഗത്ത് വരുന്നത്. ലണ്ടനില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലറും ഇതാ ഇപ്പോള്‍ എത്തിയിരിക്കുകയാണ്. ലണ്ടനിലെ സ്ഥിതി വളരെ രൂക്ഷമാണ് ഇപ്പോള്‍. ലണ്ടനിലെ റോയല്‍ ബ്രോംടണ്‍, ഹാരെഫീര്ട് എന്നീ ആശുപത്രികളിലേക്ക് ജീവന് രക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി താരം തന്റെ ലോകകപ്പ് ജേഴ്സി ലേലത്തിന് വയ്ക്കാന്‍ ഒരുങ്ങുകയാണ്. 2019ലെ ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ട് താരങ്ങളെല്ലാം ഒപ്പിട്ട് ജേഴ്സിയാണിത്.
സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോഹ്ലി, രോഹിത് ശര്‍മ, സ്റ്റീവ് സ്മിത്ത്, ഷെയ്ന് വോ എന്നിവരെ ടാഗ് ചെയ്ത് ക്യാമ്പയിനിന്റെ ഭാഗമാകാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വന്‍തുകകള്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്.
സിനിമാരംഗത്ത് നിന്നും ഒട്ടേറെ താരങ്ങള്‍ സഹായവാഗ്ദാനങ്ങള്‍ ചെയ്തിട്ടുണ്ട്. പലരും ഭക്ഷണമുള്‍പ്പെടെയുള്ളവ നല്‍കുന്നുണ്ട്. ലണ്ടനില്‍ ആശുപത്രികളില്‍ രോഗികളെ കിടത്താന്‍ പോലും പറ്റാത്ത സാഹചര്യവും ഉണ്ട്.






