
കോവിഡിനെ പ്രതിരോധിക്കാന്‍ ഞായറാഴ്ച വൈകിട്ട് ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരേ ലിജോ ജോസ് പല്ലിശ്ശേരി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. സോഷ്യല്‍ മീഡിയയിലും ഇതേക്കുറിച്ച് ട്രോളുകള്‍ നിറയുകയാണ്. 'പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങിയിട്ടുണ്ട്. അടിക്കുമ്പൊ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. മെഴുതിരി, ബള്‍ബ്, മണ്ണെണ്ണ വിളക്ക്, പെട്രാമാസ്, അരിക്കലാമ്പ്, എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി' - ലിജോ ജോസ് പല്ലിശ്ശേരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കൊറോണ രോഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന വ്യാജ ചികിത്സാരീതികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി. ആയുര്‍വേദത്തില്‍ ഇതിനൊരു പരിഹാരമില്ലേ? എല്ലാവഴിക്കും ആളെ വിട്ട സ്ഥിതിക്ക് ആ വഴിക്കു കൂടി ഒരാളെ വിടുന്നതില്‍ തെറ്റില്ല. മ്മടെ പതഞ്ജലി സ്വാമീടെ അടുത്ത് ചോദിച്ചോ? മൂപ്പരുടെ കയില് എന്തെങ്കിലും ഒരു വിദ്യയില്ലാതിരിക്കില്ല എന്ന് വാമനന് നമ്പൂരി മേമന.' - ലിജോ ജോസ് പെല്ലി്േശ്രി പറഞ്ഞു.
തീയില്‍ കൂടി ഓടുന്ന ആളുകളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് നടന് അനില്‍ നെടുമങ്ങാട് പ്രതികരിച്ചത്. ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ആര് ഉപദേശിച്ചു എന്നാണ് സംവിധായകന് ജയരാജ് വിജയ് ചോദിക്കുന്നത്്. നിരവധി താരങ്ങളാണ് ഇതിനെതിരേ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.






