മെല്‍ബണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രാക്കുകളും ഫീല്‍ഡുകളും മാത്രമല്ല കായിക താരങ്ങളുടെ ജീവിതത്തിലെ നിര്‍ണായക ദിവസങ്ങളും മാറിമറിഞ്ഞു. ഏപ്രിലില്‍ വിവാഹം നിശ്ചയിച്ചിരുന്നത് എട്ട് ഓസീസ് ക്രിക്കറ്റ് താരങ്ങളുടെതാണ്. കൊറോണ ഭീതിയില്‍ ഓസീസ് സ്പിന്നര്‍ ആദം സാമ്പ ഉള്‍പ്പെടെയുള്ള താരങ്ങളുടെവിവാഹമാണ് മാറ്റിയത്.
പേസ് ബൗളര്‍ ജാക്സന് ബേഡ്, ഓപ്പണര്‍ ഡാന്‍സി ഷോര്‍ട്ട്, പേസര്‍ ആന്‍ഡ്രൂ ടൈ, ആഭ്യന്തര ക്രിക്കറ്റ് താരങ്ങളായ മിച്ചല്‍ സ്വെപ്സന്, അലിസ്റ്റര്‍ മക്ഡെര്‍മോട്ട്, വനിതാ താരങ്ങളായ ജെസ് ജൊനാസന്‍, കെയ്റ്റ്ലിന് ഫ്രിയെറ്റ് എന്നിവരുടെ വിവാഹമാണ് നീട്ടിവെച്ചിരിക്കുന്നത്.
ഓസീസ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല് ഇന്ത്യന്‍ വംശജയായ വിനി രമാനമായുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. ഈ വിവാഹവും, പാറ്റ് കമ്മിന്‍സും ബേക്കി ബോസ്റ്റനും തമ്മിലുള്ള വിവാഹവും നീണ്ടേക്കും.






