
പൾസർ NS200-ന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിച്ച് ബജാജ്. കമ്പനി തങ്ങളുടെ മുഴുവൻ പൾസർ ശ്രേണിയും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചിരുന്നു.
124,006 ലക്ഷം രൂപയാണ് ബിഎസ്-VI പൾസർ NS200-ന് എക്സ്ഷോറൂം വില. 11,000 രൂപയുടെ വർധനവാണ് ബൈക്കിന് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ 24.2 bhp കരുത്തിൽ 18.5 Nm ടോർക്കുമാണ് 199.5 സിസി ഫോർ-വാൽവ് ലിക്വിഡ്-കൂൾഡ് എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. ബിഎസ്-IV മോഡലിൽ ഇത് 23.2 bhp, 18.3 Nm ടോർക്കുമാണ് സൃഷ്ടിച്ചത്. ആറ് സ്പീഡ് ഗിയർബോക്സാണ് വാഹനത്തിൽ.
ബ്ലാക്ക്, വൈറ്റ്, റെഡ്, യെല്ലോ എന്നീ നാല് കളർ ഓപ്ഷനുകളിൽ ബിഎസ്-VI ബജാജ് പൾസർ NS200 തെരഞ്ഞെടുക്കാൻ സാധിക്കും. എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന NS200-ൽ നൈട്രോക്സ് റിയർ മോണോ ഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, വീതിയേറിയ ട്യൂബ് ലെസ് ടയർ എന്നിവ സവിശേഷികളാണ്.
ഇന്ത്യയിലെ ടിവിഎസ് അപ്പാച്ചെ 200 4V-യാണ് ആഭ്യന്തര വിപണിയിൽ ബൈക്കിന്റെ പ്രധാന എതിരാളി. NS160 മോഡലിനെയും കമ്പനി കഴിഞ്ഞ ദിവസം ബിഎസ്-VI നവീകരണത്തിന് വിധേയമാക്കി വിപണിയിൽ എത്തിച്ചിരുന്നു. 1.04 ലക്ഷം രൂപയാണ് ബൈക്കിന് വില. ഫോസില്‍ ഗ്രേ, വൈല്‍ഡ് റെഡ്, സഫയര്‍ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാം.






