
സൂറത്ത് : കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളില്‍ തന്നെ ഇരുന്ന് സാമൂഹിക അകലം പാലിക്കുന്നതോട് കൂടി കൊവിഡിനെതിരെ രക്ഷനേടാന്‍ സാധിക്കും. എന്നാല്‍ ലോക്ക് ഡൗണിന്െ്റ പ്രാധാന്യം മനസ്സിലാക്കാതെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നവരുമുണ്ട്. അത്തരം ആള്‍ക്കാര്‍ക്ക് വ്യത്യസ്തമായ ഒരു ബോധവത്ക്കരണവുമായി എത്തിയിരിക്കുകയാണ് സൂറത്തിലെ മഹുവായിലെ പോലീസ് ഉദ്യോഗസ്ഥര്‍.
കൊറോണ വൈറസ് ഘടനയുടെ വേഷം ധരിച്ചാണ് ഈ പോലീസുകാർ നിരത്തിലിറങ്ങിയിരിക്കുന്നത്. റോഡിൽ കാണുന്ന ജനങ്ങളോട് വീട്ടിലിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഞങ്ങൾ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സാധ്യമായ ഇടങ്ങളിലെല്ലാം എത്തി ബോധവത്കരണം നടത്താനാണ് തീരുമാനം. പൊലീസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 122 പേരിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 11 പേർ മരിച്ചു.







Comments