
ടെലഗ്രാം മെസഞ്ചര്‍ പുതിയ 6.0 അപ്ഡേറ്റില്‍ ചാറ്റ് എക്സ്പീരിയന്‍സ്, ചാറ്റ് പെര്‍ഫോമന്‍സ് മോണിറ്ററിങ് പോലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ ഇമോജികളും, അനിമേഷനുകളും ഇതില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐ.ഓ.എസ്. ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റ് ലഭിക്കും.
പുതിയ ഫീച്ചർ പ്രകാരം ചാറ്റ് ഫോള്‍ഡറുകളിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ട്. ഈ ഫോള്‍ഡറുകള്‍ക്കുള്ളില്‍ എത്ര ചാറ്റ് വേണമെങ്കിലും പിന് ചെയ്ത് വെക്കാം. ജോലി സംബന്ധമായ ചാറ്റുകളും വ്യക്തിപരമായ ചാറ്റുകളും മറ്റും വേര്തിരിച്ചുവെക്കാന് സാധിക്കും.
ചാറ്റുകള്‍ക്ക് മേല്‍ ലോങ് പ്രസ് ചെയ്താല്‍ അവ ആര്‍ക്കൈവ് ചെയ്യാനും സാധിക്കും. ഇടത്തോട്ട് സൈ്വപ്പ് ചെയ്താലും ചാറ്റുകള്‍ അര്‍ക്കൈവ് ചെയ്യപ്പെടും. മ്യൂട്ട് ചെയ്ത ചാറ്റുകള്‍ പുതിയ ചാറ്റുകള്‍ വന്നാല്‍ പുറത്തുവരാതെ എപ്പോഴും ആര്‍ക്കൈവില്‍ തന്നെ തുടരുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ചാനലുകളുടെ പ്രകടനം വിലയിരുത്താന്‍ സാധിക്കുന്ന ചാനല്‍ സ്റ്റാറ്റിറ്റിസ്റ്റിക്സ് സംവിധാനവും ഉണ്ട്.






