
റിലീസിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ വളരെ ചർച്ചയായ സിനിമയാണ് ഫഹദ് ഫാസിലിന്റെ ട്രാൻസ്. ഏറെ കാത്തിരുന്ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി. ലോക് ഡൌൺ കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ അഭിപ്രായം പറഞ്ഞ ചിത്രം കൂടിയാണ് ട്രാൻസ്. ഇപ്പേഴിതാ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വീടിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫഹദ് അവതരിപ്പിച്ച വിജു പ്രസാദ് എന്ന കഥാപാത്രം അനിയനുമൊത്ത് താമസിച്ചിരുന്ന വീടിനെ പറ്റിയുള്ള വിവരങ്ങളാണ് കലാസംവിധായകൻ അജയൻ കാലിശ്ശേരി പങ്കുവക്കുന്നത്.
വിജുവിന്റെ കുടുംബപശ്ചാത്തലവും ദുരിതങ്ങളും കുറച്ചു സമയം കൊണ്ട് വരച്ചു കാട്ടാൻ ഈ വീട് സഹായിച്ചിട്ടുണ്ട്. കന്യാകുമാരി കടൽക്കരയോട് ചേർന്നുളള കെട്ടിടത്തിൽ നിന്നും വാടകക്കാരെ താൽക്കാലികമായി ഒഴിപ്പിച്ചാണ് വീട് ഒരുക്കിയത്. അടുക്കള, വിജുവിന്റെ മുറി, അനിയന്റെ മുറി ഇവയെല്ലാം സെറ്റിട്ടതായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
ഇതാണു വിജു പ്രസാദിന്റെ വീട് !
വളരെ ഭംഗിയേറിയ കന്യാകുമാരി കടൽക്കരയോട് ചേർന്നുളള ഒരു പഴയ ശൈലിയിലൂളള
കെട്ടിടത്തിന്റെ മുകൾ നിലയാണു ഇത് .
അതിലെ വാടകക്കാരെ തൽക്കാലം ഒഴിപ്പിച്ച് വിജുവിന്റെ വീടായി മാറ്റിയത്. അടുക്കള നമ്മൾ അതിൽ സെറ്റ് ചെയ്തതാണു. വിജുവിന്റെ മുറി..അനിയന്റെ മുറിയെല്ലാം സെറ്റു ചെയ്തു. പഴയതും നല്ല പോലെ used സാധനങ്ങൾ തപ്പിയെടുത്ത് വീട്ടിൽ
നിറക്കുക ആയിരുന്നു. Before after തരത്തിൽ ആണു ഫോട്ടോസ് .വിജുവിന്റെ കുട്ടിക്കാലം ചിത്രീകരിച്ച വീടും പരിസരത്ത് ഉളളത് തന്നെ
അതിന്റെയും പഴയ രൂപവും നമ്മൾ ചെയ്തതും മനസ്സിലാക്കുക.
@trance_movie #productiondesigner ഇനിയുംതുടരും..
TRANCE behind scenes
ട്രാൻസ് / ഒരു സമ്പൂർണ്ണ അൻവർ റഷീദ് ചിത്രം.❤ 2017 to 2020






