
കൊറോണവൈറസ് ഭീതിയിൽ ലോക്ഡൗൺ വന്നതോടെ കൊമേഷ്യൽ വാഹനങ്ങളുടെ ഓട്ടം കുറഞ്ഞു. ഓട്ടം ഇല്ലാതെ വീട്ടിൽ വെറുതേ വണ്ടി പാർക്ക് ചെയ്തിരിക്കുന്ന നാഷണൽ പെർമിറ്റ് ലോറി ഉടമകളുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ലോറി കൊണ്ട് ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടെന്ന് കാണിച്ചുതരികയാണ് ഈ വിഡിയോ. ലോറിയെ കുട്ടികൾക്ക് കുളിക്കാനുള്ള സിമ്മിംഗ് പൂൾ ആക്കി മാറ്റിയിരിക്കുകയാണ് ഈ ഉടമ.
ലോറിയിൽ ഉപയോഗിക്കുന്ന പടുത ഉപയോഗിച്ചാണ് ഉടമ താൽക്കാലിക സിമ്മിങ് പൂൾ ഉണ്ടാക്കിയിരിക്കുന്നത്. ലോറിയുടെ പിന്നിലെ ലോഡ് സ്പെയ്സിൽ പടുതാ വിരിച്ച് അതിൽ വെള്ളം നിറച്ചാണ് സ്വിമ്മിങ് പൂൾ ഉണ്ടാക്കിയത്. ഉടമയുടെ സുഹ്യത്ത് കുട്ടികൾ അതിൽ കളിക്കുന്നത് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തോടെ വിഡിയോ വൈറലായി.






