
വിമർശിക്കാൻ വന്ന യുവാവിന് തക്ക മറുപടിയുമായി നടി ആര്യ. ഫോട്ടോഷൂട്ടിലെ ചിത്രം പങ്കുവച്ച ആര്യയുടെ ചിത്രത്തിന് താഴെയായിരുന്നു പരിഹാസ കമന്റ്.
അൺഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ഉടൻ തന്നെ ആര്യ മറുപടിയുമായി എത്തി. ‘ഓ അൺഫോളോ ബട്ടൺ വർക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടൺ നല്ല രീതിയിൽ പ്രവർത്തന സജ്ജമാണ്,’ എന്നായിരുന്നു ആര്യയുടെ മറുപടി.
റിയാലിറ്റി ഷോയിൽ നിന്നു തിരിച്ചെത്തിയ ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇതിനിടെ നടിക്കു നേരെ ശക്തമായ സൈബർ ആക്രമണവും ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രത്തിനും വിദ്വേഷം നിറഞ്ഞ ഭാഷയിലുള്ള കമന്റുകളാണ് കൂടുതലും. സൈബർ ആക്രമണത്തിന്റെ തെളിവുകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ സൈബർ സെല്ലിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു.






