
വർക്ക്ഔട്ട് വിഡിയോകളിലൂടെ എന്നും ആരാധകരെ അമ്പരപ്പിക്കുന്ന താരജോഡികളാണ് മിലിന്ദ് സോമനും ഭാര്യ അങ്കിത കോൻവാറും. എന്നാൽ ഇപ്പോൾ ട്രെൻഡിങ്ങാവുന്നത് താരജോഡികൾ അല്ല. മിലിന്ദിന്റെ 81 വയസുള്ള അമ്മയാണ്. അങ്കിതയ്ക്കൊപ്പം വർക്കൗട്ട് ചെയ്യ്ത് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് അമ്മ.
ലോക്ക്ഡൗണിനെ തുടർന്ന് വീട്ടിലിരിക്കുന്നതിനിടയിലാണ് അങ്കിത അമ്മായിഅമ്മ ഉഷ സോമനൊപ്പം വർക്ക്ഔട്ട് ചെയ്യാൻ ഇറങ്ങിയത്. ഒരു കാലിൽ മുന്നോട്ടു ചാടുന്നതാണ് വിഡിയോയിൽ വർക്ക്ഔട്ട് ഡ്രസിലാണ് അങ്കിത. എന്നാൽ സാരിയാണ് ഉഷയുടെ വേഷം. 80 വയസുവരെ ജീവിച്ചിരിക്കാൻ പറ്റിയാൽ അമ്മയുടെ പോലെ ഹെൽത്തിയായി ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അങ്കിത കുറിച്ചു. നിരവധി പേർക്ക് അമ്മ മാതൃകയാണെന്നും അങ്കിത പറയുന്നുണ്ട്.
അമ്മായിഅമ്മയുടേയും മരുമകളുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മിലിന്ദിന്റെ ഫിറ്റ്നസിന്റെ രഹസ്യം ഇപ്പോഴാണ് മനസിലായതെന്നും അവർ കുറിക്കുന്നു. ആദ്യമായിട്ടല്ല ഉഷ സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്നത്. മിലിന്ദിനൊപ്പം വർക്ക്ഔട്ട് ചെയ്യുന്നതിന്റേയും പ്ലാങ്ക് ചെയ്യുന്നതിന്റേയുമെല്ലാം വിഡിയോകൾ മുൻപ് വൈറലായിട്ടുണ്ട്.
It's never too late.
Usha Soman, my mother.
80 years young.#mothersday #love #mom #momgoals #fitwomen4fitfamilies #fitness #fitnessmotivation #healthylifestyle #fitterin2019 #livetoinspire make every day mother's day!!!!! 😃😃😃 pic.twitter.com/7aPS0cWxlR— Milind Usha Soman (@milindrunning) May 12, 2019






