
ഫോർച്യൂണറിന്റെ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ അന്താരാഷ്ട്ര വിപണിയിൽ അനാവരണം ചെയ്ത് ടൊയോട്ട. പുതിയ രണ്ട് വകഭേദങ്ങളും 2.8 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ എന്നാണ് റിപ്പോർട്ട്.
ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, എൽഇഡി ഹെഡ്ലാമ്പുകൾ, ഒരു പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള എല്ലാ ഫീച്ചറുകളും എപിക് എഡിഷനുകൾക്കും ലഭിക്കുന്നു. 2.8 ലിറ്റർ ഡീസൽ എഞ്ചിനാണ് എപ്പിക്, എപ്പിക് ബ്ലാക്ക് പതിപ്പുകളിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 177 bhp കരുത്ത് ഉത്പാദിപ്പിക്കും. ടൂ വീൽ ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഫോർച്യൂണറിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭിക്കുന്നു.
രണ്ട് ഡീസൽ എഞ്ചിനുകൾ ആഭ്യന്തര വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലിന് ലഭിക്കും. ചെറിയ 2.4 ലിറ്റർ യൂണിറ്റാണ് ഒന്ന്. ഇത് ഇന്ത്യയിലെ ഇന്നോവ ക്രിസ്റ്റയിൽ ഉപയോഗിക്കുന്നവയാണ്. 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനും അതോടൊപ്പം ലഭ്യമാണ്. പുതിയ ബിഎസ് -VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫോർച്യൂണർ എസ്യുവിയെ ടൊയോട്ട നവീകരിച്ച് വിപണിയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. പുതിയ എപ്പിക്, എപ്പിക് ബ്ലാക്ക് എഡിഷനുകൾ ഇന്ത്യയിൽ വിൽപ്പനക്കെത്തുമോ എന്ന കാര്യം വ്യക്തമല്ല.






