
കൊച്ചി: ചൈനയില്‍ ഒരു പിണറായി വിജയനോ ഷൈലജ ടീച്ചറോ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ലോകത്തിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് സംവിധായകന് സിദ്ദിഖ്. 'ചൈനയിലെ മന്ത്രി സഭയില്‍ ഒരു സഖാവ് പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കില്‍ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നു.' സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
സിദ്ദിഖിന്റെ പോസ്റ്റിന് പിന്തുണ നല്കി ഒരുപാട് ആളുകളാണ് ഫേസ്ബുക്കില്‍ എത്തിയത്. കൊറോണ ലോകത്ത് നാശം വിതയ്ക്കുമ്പോള് കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടുകയാണ്. പ്രത്യേകിച്ചും ഈ അവസരത്തില്‍ മുഖ്യമന്ത്രിയെടുക്കുന്ന തീരുമാനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ജനസമ്മതനാക്കുന്നുണ്ട്.
കൊറോണയ്ക്കെതിരേ തുടക്കം മുതല്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിച്ച നിലപാടുകളാണ് സംസ്ഥാനത്ത് മരണനിരക്ക് കുറയ്ക്കാനും ഒട്ടേറെ രോഗികളെ രോഗമുക്തരാക്കാനും സഹായിച്ചത്്.






