
രാജ്യം ലോക്ക്ഡൗണിലായതോടെ ജനങ്ങളെ വീട്ടില്‍ തന്നെയിരുത്താനുള്ള മാര്‍ഗ്ഗമെന്നോണം ഇതിഹാസപരമ്പരകളെ കേന്ദ്രസര്‍ക്കാര്‍ വീണ്ടും പുന:സംപ്രേക്ഷണത്തിന് എത്തിച്ചിരിക്കുകയാണ്. മഹാഭാരതവും രാമായണവുമൊക്കെ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് പുതിയ അനുഭവമാണ്. രാമായണം വീണ്ടും സംപ്രേഷണം ചെയ്യുമ്പോള്‍ കഴിഞ്ഞയാഴ്ച ഗൂഗിളില്‍ ആളുകള്‍ കഴിഞ്ഞാഴ്ച ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇതില്‍ അഭിനയിച്ച താരങ്ങളുടെ പ്രായമായിരുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംപ്രേക്ഷണം ചെയ്ത രാമായണത്തിലെ ശ്രീരാമന് ഇന്ന് 61 വയസ്, സീതയ്ക്ക് 54 വയസ്, ലക്ഷ്മണന് 59 വയസുമാണ് പ്രായം. താരങ്ങളുടെ ഇന്നത്തെ രൂപവും വിശേഷങ്ങളുമെല്ലാമാണ് ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. രാമനായി എത്തിയത് നടന് അരുണ്‍ ഗോവിലും, ലക്ഷ്മണനായത് സുനില്‍ ലാഹിരിയും, സീതയായത് ദീപ്തി ചിഹാലിയയുമാണ്. ദീപ്തി ചിഹാലിയ പി.ജി.വിശ്വംഭരന് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഇതിലേ ഇനിയും വരൂ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
30 വര്‍ഷത്തിന് ശേഷം നവീന സാങ്കേതിക വിദ്യകളുടെ കാലത്തേക്ക് പുനസംപ്രേഷണം ചെയ്ത രാമായണം ആദ്യത്തെ രണ്ട് എപ്പിസോഡുകളുടെ രണ്ടു നേരം വീതമുള്ള പ്രദര്‍ശനം 170 മില്യണ്‍ ആള്‍ക്കാരാണ് കണ്ടത്. 2015 ന് ശേഷം ഹിന്ദി വിനോദ ചാനലുകളില്‍ ഏറ്റവും റേറ്റിങ്ങാണെന്ന് പ്രസാര്‍ ഭാരതി COO ശശി ശേഖര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
രാമായണത്തിന് പുറമേ മറ്റ് പരമ്പരകളിലും അരുണ്‍ ഗോവിലും, സുനില്‍ ലാഹിരിയും, ദീപ്തി ചിഹാലിയയും അഭിനയിച്ചിരുന്നു. ഇത്തരമൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ മൂവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. രാമായണത്തിന്റെ വിജയത്തോടെ ശക്തി മാനടക്കമുള്ള പരമ്പരകളും പുനസംപ്രേഷണത്തിനൊരുങ്ങുകയാണ്.






