
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് വരാനിരുന്ന ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ സിട്രോൺ ഉടനെ എത്തില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബറില്‍ ഇന്ത്യയിലെത്താനിരുന്ന സിട്രോൺ വരവ് 2021-ലേക്ക് നീട്ടിയിരിക്കുകയാണെന്നാണ്.
ആദ്യ വാഹനം ഇന്ത്യയിൽ എത്തിക്കാനുള്ള പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യം സിട്രോണിന്റെ സി5 എയര്‍ക്രോസ് എന്ന എസ്യുവിയാണ് ഇന്ത്യയിലെത്തിക്കാനിരുന്നത്. ഈ വാഹനം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, സിട്രോണ്‍ സി5ന്റെ എന്ജിന് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്.
സ്പോര്‍ട്ടി ഭാവമുള്ള വാഹനമാണ് സി5 എയര്‍ക്രോസ്. ഡിആര്‍എല്‍, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്ലൈറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയടങ്ങിയതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.
12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.






