
പ്രവാസികൾക്ക് പിന്തുണയുമായി ധൈര്യം പകർന്ന് മോഹൻലാൽ. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് താരം കൊറോണ ഭീതിയിൽ പ്രവാസികളുടെ നൊമ്പരം മനസിലാക്കി ആശ്വാസ വാക്കുകളുമായി എത്തിയത്. നമ്മളെന്നും ഒരുമിച്ചായിരുന്നു. സന്തോഷത്തിൽ മാത്രമല്ല സങ്കടത്തിലും. അതുകൊണ്ട് ഈ കാലവും കടന്നുപോകും. നമ്മൾ ഒന്നിച്ചുതന്നെ നേരിടും. കൂടെയുണ്ടാവും എന്നും പ്രവാസി മലയാളികളോട് മോഹൻലാൽ പറയുന്നു. വിഡിയോ കാണാം.






