തിരുവനന്തപുരം: രാജ്യവ്യാപക ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകള്‍ മാറ്റി. മെയ് 30 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി കേരള പി.എസ്.സി അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെ നടത്താനിരുന്ന എല്ലാ ഒ.എം.ആര്, ഓണ്‍ലൈന്‍, ഡിക്ടേഷന് എഴുത്തുപരീക്ഷകളും മാറ്റിവച്ചു.
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാ തീയതികള്‍ക്കൊപ്പം അറിയിക്കുമെന്നും പി.എസ്.സി ഔദേ്യാഗിക ഫെയ്സ്ബുക്ക് പേജില്‍ വ്യക്തമാക്കി.






