
മലയാള സിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും. 21011 ഡിസംബര്‍ 22ന് ആയിരുന്നു ഇവരുടെ വിവാഹം. ആര്കിടൈക്ട് ആയ അമാല്‍ ചെന്നൈ സ്വദേശിനിയാണ്. വിവാഹ ശേഷം 2012ല്‍ ആണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. 2017ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും ജനിച്ചു. മറിയം അമീറ സല്മാന് എന്നാണ് കുഞ്ഞിന്റെ പേര്.
അമാലിനെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് ദുല്‍ഖര്‍. ഒരു അഭിമുഖത്തില്‍ ആണ് ദുല്‍ഖര്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
'പഠനം പൂര്‍ത്തിയാക്കി യുഎസില്‍ നിന്ന് വന്ന സമയം. എല്ലാവരും താന്‍ കല്യാണം കഴിക്കുന്നതിനെ കുറിച്ചുള്ള വലിയ ആലോചനകള്‍ നടത്തുന്നു. അങ്ങനെയിരിക്കെയാണ് സ്കൂളില്‍ ഒപ്പം പഠിച്ച ജൂനിയറായ പെണ്‍കുട്ടിയുടെ കാര്യം വീട്ടുകാരും കൂട്ടുകാരും പറയുന്നത്. കൂട്ടുകാരാണെങ്കില്‍ രണ്ടാളുെടയും പ്രൊഫൈലൊക്കെ വച്ച് സാമ്യങ്ങളൊക്കെ നോക്കാനും തുടങ്ങി.
അതിനൊപ്പം ഞാന്‍ വേറൊരു കാര്യം ശ്രദ്ധിച്ചു, ഞാനെന്ന് പുറത്ത് പോയാലും എവിടെയെങ്കിലും വച്ച് ഈ പെണ്‍കുട്ടിയെ കാണുന്നുണ്ട്. അങ്ങനെ ഒരു ദിവസം ഞാനൊരു സിനിമ കാണാന്‍ പോയി. അവളും അതേ സിനിമയ്ക്ക് അതേ ഷോയ്ക്ക് തിയേറ്ററില്‍ ഉണ്ടായിരുന്നു'. പല തവണ ഇതാവര്‍ത്തിച്ചപ്പോള്‍ നിമിത്തം ഉള്ളത് പോലെ തോന്നിയെന്നും താരം തുറന്ന് പറയുന്നു.
പക്ഷേ അപ്പോഴും അമാലിനെ പോയി കണ്ട് ഇക്കാര്യം പറയാനുള്ള ധൈര്യമുണ്ടായില്ല. ഒടുവില്‍ ഒരു കോഫി കുടിക്കാന്‍ വിളിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. വീട്ടില്‍ ഇക്കാര്യം പറഞ്ഞതോടെ രണ്ട് കുടുംബങ്ങളും വേഗം യോജിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.






