
എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസിനെ പ്രശംസിച്ച് നടന് മമ്മൂട്ടിയും രഞ്ജി പണിക്കരും രംഗത്ത്. രഞ്ജി പണിക്കര്‍ സുഹാസിനെ പ്രശംസിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് മമ്മൂട്ടി ഷെയര്‍ ചെയ്യുകയായിരുന്നു. 65 കുടുംബങ്ങള്‍ താമസിക്കുന്ന താന്തോണിത്തുരുത്തില്‍ തോണിയില്‍ സഹായവുമായി പോകുന്ന കലക്ടറുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. സ്ഥിര വരുമാനക്കാരല്ലാത്ത തുരുത്തിലെ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ നല്‍കാനുമാണ് സുഹാസ് രാവിലെ വള്ളത്തില്‍ തുരുത്തിലെത്തിയത്. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളും അദ്ദേഹം അവര്‍ക്കെത്തിച്ചു.
വള്ളത്തില്‍ മാസ്ക് ധരിച്ച് പോകുന്ന കലക്ടര്‍ സുഹാസിന്റെ ചിത്രം പങ്കുവച്ച് രഞ്ജി പണിക്കര്‍ കുറിച്ചതിങ്ങനെ. 'രാജ്യം യുദ്ധം ചെയ്യാന്‍ ഇറങ്ങുമ്പോള്‍ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടര്‍ ശ്രീ സുഹാസ് ഐ. എ.എസ്. ഓററപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ കലക്ടറുടെ തോണി യാത്ര. ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടര്‍. sense ..sensibiltiy..sensitivtiy..Suhas..' അദ്ദേഹം കുറിച്ചു. ഈ പോസ്റ്റാണ് മമ്മൂട്ടിയും പങ്കുവച്ചിരിക്കുന്നത്






