
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന പേരാണ് കുഞ്ചാക്കോ ബോബനും പ്രിയയും നൽകിയത്. സ്നേഹത്തോടെ ഇസു എന്ന് വിളിക്കും. ഇസഹാക്കിന്റെ ഒന്നാം പിറന്നാളാണ് ഇന്ന്. മകന്റെ ചിത്രം പ്രിയ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ഒരു ടോയ് കാറിൽ താടിക്ക് കൈയും കൊടുത്ത് ചിരിച്ചിരിക്കുന്ന മിടുക്കൻ ഇസു. നിരവധി പേരാണ് ചിത്രത്തിന് താഴെ ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.
നടിയും ടെലിവിഷൻ അവതാരകയുമായ പേളി മാണിയും ഇസുവിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
പതിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്മണിയെ ചുറ്റിപ്പറ്റിയാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതമിപ്പോൾ. മകന് ഇസഹാക്ക് കുഞ്ചാക്കോയുമായി പങ്കിടുന്ന കൊച്ചു കൊച്ചു നിമിഷങ്ങളാണ് ചാക്കോച്ചന്റെ ഏറ്റവും വലിയ സന്തോഷങ്ങള്‍. മകന് ജനിച്ച നിമിഷം മുതല്‍ അവന്റെ മാമോദീസാ ചടങ്ങ് ഉള്‍പ്പെടെ ഓരോ നിമിഷവും ചാക്കോച്ചന് പ്രേക്ഷകരുമായും പങ്കുവയ്ക്കുന്നുണ്ട്. ചാക്കോച്ചന്റെ ലോകം തന്നെ ഇസയ്ക്ക് ചുറ്റുമാണെന്ന് മുൻപൊരു അഭിമുഖത്തിൽ പ്രിയ തന്നെ പറഞ്ഞിട്ടുണ്ട്.






