തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് സംഭാവന സ്വീകരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ വിയോജിപ്പാണ് സാലറി ചലഞ്ചില്‍ നിന്നുള്ള പിന്മാറ്റത്തിന് കാരണമെന്ന സൂചനയുണ്ട്.
സാലറി ചലഞ്ച് സ്വമേധയാ നല്ല മനസ്സുള്ള ആളുകള്‍ നല്‍കുന്നതാണ്. അങ്ങനെയൊരു മനസ്സ് ഒരു വിഭാഗത്തിനില്ല എന്ന നിലപാട് സ്വീകരിക്കുകയും ഒരു വിഭാഗം മാത്രം എല്ലായ്പ്പോഴും ശമ്പളം നല്‍കുകയും ചെയ്യുന്നത് ശരിയല്ല. അതുകൊണ്ട് പകരം സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുകയാണ്. സാലറി ചലഞ്ച് അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു.

Comments