
തട്ടീം മുട്ടീം എന്ന ജനപ്രീയ ടെലിവിഷൻ സീരിയലിലെ ശ്രദ്ധാ കേന്ദ്രമായ കഥാപാത്രം ആണ് ആദി ശങ്കരൻ .ഈ കോമഡി സീരിയലിൽ മീനാക്ഷി എന്ന കഥാപത്രത്തിൻ്റെ ഭർത്താവായാണ് തൃശൂർ സ്വദേശി സാഗർ സൂര്യ അഭിനയിക്കുന്നത് .ഈ സീരിയയിലേക്ക് താൻ എത്തിയതിനെക്കുറിച്ചും മറ്റ് വിശേഷങ്ങളും മംഗളം വായനക്കാരുമായി പങ്കുവെക്കുകയാണ് സൂര്യ .
എം ടെക് കഴിഞ്ഞു കോയമ്പത്തുരിൽ നിന്നും മെഷ്യൻ ഡിസൈനിംഗിൽ പി ജി ചെയ്ത് എങ്ങനെ എങ്കിലും ഒരു ജോലി ലഭിക്കണം എന്നുള്ള ഉദ്ദേശത്തിൽ നിൽക്കുകയായിരുന്നു .പലതും നോക്കിയെങ്കിലും ജോലി ഒന്നും സെറ്റായില്ല .അങ്ങനെ നിൽക്കുമ്പോൾ മനസ്സ് ഒന്ന് റീഫ്രഷ്മെന്റ് ചെയ്യാനായി മൂന്ന് ദിവസത്തെ ആക്ടിങ് ക്യാമ്പിന് പോയി .അവിടെ എത്തി മയിൻറ് ഒക്കെ അടിപൊളിയാക്കി , അവിടെ നല്ല പെർഫോമെൻസ് ഒക്കെ ചെയ്യാൻ സാധിച്ചതിനാൽ അവിടെയുള്ള അദ്ധ്യാപകർ രണ്ടര മാസത്തെ ട്രെയിനിംഗിനായി എന്നെ തെരെഞ്ഞെടുത്തു .അവിടെ നാടകം കുറേ തീയേറ്റർ എക്സ്പീരിയൻസ് ഒക്കെ കഴിഞ്ഞു സംഭവം കൊള്ളാം, നല്ല രീതിയിൽ ഒക്കെ ചെയ്യാൻ സാധിക്കുന്നുണ്ട് അവിടെ നിന്നും മുന്നോട്ട് പോകാൻ പറ്റും എന്ന് അപ്പോൾ തോന്നി ...പിന്നെയും അവിടെ നിന്നും പഠിച്ചിറങ്ങിയപ്പോൾ സംശയമായി ആയി ,സംഭവം അത്ര എളുപ്പമൊന്നും അല്ല ,സിനിമാ നടൻ ഒക്കെ ആവുക .
ജനപ്രീയ സീരിയയിലേക്കുള്ള രംഗപ്രവേശം ..
എം ടെക് കഴിഞ്ഞു കോയമ്പത്തുരിൽ നിന്നും മെഷ്യൻ ഡിസൈനിംഗിൽ പി ജി ചെയ്ത് എങ്ങനെ എങ്കിലും ഒരു ജോലി ലഭിക്കണം എന്നുള്ള ഉദ്ദേശത്തിൽ നിൽക്കുകയായിരുന്നു .പലതും നോക്കിയെങ്കിലും ജോലി ഒന്നും സെറ്റായില്ല .അങ്ങനെ നിൽക്കുമ്പോൾ മനസ്സ് ഒന്ന് റീഫ്രഷ്മെന്റ് ചെയ്യാനായി മൂന്ന് ദിവസത്തെ ആക്ടിങ് ക്യാമ്പിന് പോയി .അവിടെ എത്തി മയിൻറ് ഒക്കെ അടിപൊളിയാക്കി , അവിടെ നല്ല പെർഫോമെൻസ് ഒക്കെ ചെയ്യാൻ സാധിച്ചതിനാൽ അവിടെയുള്ള അദ്ധ്യാപകർ രണ്ടര മാസത്തെ ട്രെയിനിംഗിനായി എന്നെ തെരെഞ്ഞെടുത്തു .അവിടെ നാടകം കുറേ തീയേറ്റർ എക്സ്പീരിയൻസ് ഒക്കെ കഴിഞ്ഞു സംഭവം കൊള്ളാം, നല്ല രീതിയിൽ ഒക്കെ ചെയ്യാൻ സാധിക്കുന്നുണ്ട് അവിടെ നിന്നും മുന്നോട്ട് പോകാൻ പറ്റും എന്ന് അപ്പോൾ തോന്നി ...പിന്നെയും അവിടെ നിന്നും പഠിച്ചിറങ്ങിയപ്പോൾ സംശയമായി ആയി ,സംഭവം അത്ര എളുപ്പമൊന്നും അല്ല ,സിനിമാ നടൻ ഒക്കെ ആവുക .

അത് തോന്നാനുള്ള കാരണം സിനിമാ നടന്മാരുടെ മക്കൾ തന്നെ വളരെ സ്ട്രഗിൾ ചെയ്തു കൊണ്ട് നടക്കുകയാണ് അതിൻ്റെ ഇടയിലാണ് ഒരു കണക്ഷനുമില്ലാതെ ഞാൻ വന്നിട്ട് അഭിനയിക്കാൻ നടക്കുന്നേ ..അപ്പോൾ പിന്നെ അതൊക്കെ വിട്ട് ജോലിക്കു പോകാം എന്ന് വീണ്ടും തീരുമാനിക്കുന്നു . ഐ എൽ റ്റി എസ് ഒക്കെ എഴുതി ഓസ്ട്രേലിയയിലേക്ക് പോകാം എന്ന് തീരുമാനിച്ചിരിക്കുമ്പോൾ ആണ് ഒരു സുഹൃത്ത് ജനപ്രീയ സീരിയലായ "തട്ടീം മുട്ടീം" എന്ന സീരിയലിൻറെ ഒഡീഷൻ കാർഡ് അയച്ചുതരുന്നത് അതിലേക്ക് ഒരു ബയോഡാറ്റ അയച്ചുകൊടുത്തു .
കുറെ ദിവസം കഴിഞ്ഞു വിളി എത്താഞ്ഞതിനാൽ ഞാൻ അപ്പോഴേക്കും അതൊക്കെ വിട്ടതായിരുന്നു .പിന്നീട് ഒഡീഷനായിവിളി വന്നു . പോണോ എന്ന് ഒരു മടി ,പിന്നെ അച്ഛൻറെ ഒക്കെ നിർബന്ധത്തിനുവഴങ്ങി പോയി ..പനിയും ഉണ്ടായിരുന്നു വയ്യാണ്ട് പോകാൻ മനസില്ല മനസോടെ ഒഡീഷന് എത്തിയത് അവസാനമായിരുന്നു .അവിടെ എത്തി നല്ല രീതിയിൽ പെർഫോമൻസ് ഒക്കെ നടത്തി .ഡയറക്ടർ മനോജ് ഗോപാൽ പൊക്കോളാൻ പറഞ്ഞു. അവിടെ നിന്നും വീട്ടിൽ എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു തന്നെ തെരെഞ്ഞെടുത്തിട്ടുണ്ട് എന്ന് നീ വന്ന് പൊളിച്ചോ എന്ന് അങ്ങനെയാണ് തട്ടീം മുട്ടീം എന്ന സീരിയലിൽ എത്തിപ്പെടുന്നത് ..

ആദ്യാനുഭവം സുന്ദരം ...ഇപ്പോൾ ഞങ്ങൾ ഒരു കുടുംബം ..
തട്ടീം മുട്ടീം എന്ന സീരിയലിൽ ഓരോരോ കഥ ഉണ്ടാകും. എല്ലാവരും കൂടി അതങ്ങ് ഏറ്റെടുക്കുകയാണ് ചെയ്യുന്നത് .ഇത് സ്പോട്ടിൽ ഉള്ള കാര്യമാണ് . സ്പോട്ട് ഡബ്ബിങ് ആയതുകാരണം നല്ല ക്ലാരിറ്റി വേണം ,ചുമ്മാതെ ഡയലോഗ് പറഞ്ഞു പോയാൽ പോരാ അതിൻ്റെ വോയ്സ് മോഡിലേഷൻ കറക്ട് ആയിരിക്കണം .നല്ല നല്ല കൗണ്ടറുകൾ ആയിരിക്കണം പിന്നെ വളരെ സീനിയറായ കെ പി എ സി ലളിതച്ചേച്ചി .മഞ്ജു ചേച്ചി ,നസീർ സംക്രാന്തി ചേട്ടൻ ,ജയകുമാർ ചേട്ടൻ തുടങ്ങി എല്ലാവരുടെയും കൂടെ പിടിച്ച് നിൽക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ് ..മറ്റ് എല്ലാവരും നല്ല സപ്പോർട്ട് ആണ് .
പിന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് കുറേപ്പേരെ ഒഡീഷനിൽ എടുത്തിട്ട് എന്നെ എടുക്കുന്നത് എന്തെങ്കിലും ഒരു കഴിവ് ഇല്ലാഞ്ഞിട്ടല്ല എന്നുതന്നെയാണ് .ഇപ്പോൾ ഞങ്ങളുടെ ഒരു കുടുംബം തന്നെയാണ് ഈ സീരിയൽ കുടുംബം .

ഭാര്യയയുടെ മുന്നിലെ പാവം ഭർത്താവ് ..
മീനാക്ഷിയുടെ മണ്ണുണ്ണി ഭർത്താവായാണ് ഇതിൽ വേഷം ,ജോലിക്ക് പോകാനിഷ്ടമില്ലാത്ത ഭക്ഷണ പ്രീയനായ ഒരാൾ ,ഭാര്യ ഒന്ന് അമർത്തി സംസാരിച്ചാൽ പോലും പേടി .. അഭിനയം ഒക്കെ കഴിഞ്ഞു പുറത്ത് എത്തുമ്പോൾ കാണുന്ന പേക്ഷകർ എന്ത് പറയുമെന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ട് .. ഞാൻ സത്യമായിട്ടും ഇങ്ങനെയല്ല ..നീ എന്താണ് ഇങ്ങനെ ഇരിക്കുന്നത് ..നീ കുറച്ചുകൂടി ബോൾഡ് ആയിട്ട് സംസാരിക്ക് ...നീ ഫുഡ് കഴിക്കുന്നത് ഒക്കെ കുറെ കുറക്ക് ...അയ്യോ ചേച്ചി ഞാൻ ഇങ്ങനെ ഒന്നും അല്ല അത് എൻ്റെ കഥാപാത്രം അല്ലേ ? ഇത് തീരുമാനിക്കുന്നത് കഥ എഴുതിയ ആൾ ആണ് , കഥക്ക് ഒരു രസം ഉണ്ടാകില്ല കഥ അങ്ങനെ കൊണ്ടുപോയാൽ മാത്രമേ അതിൻ്റെ പ്ളേ വർക്ക് ഔട്ട് ആവുള്ളു ..ഞാൻ ഇങ്ങനെയല്ല സത്യത്തിൽ എന്ന് ആണയിട്ട് പറഞ്ഞാലും ചിലർക്ക് അത് മനസിലാകത്തില്ല ..മറ്റ് ചിലർ ഞാൻ അങ്ങനെ തന്നെയാണെന്ന് വിശ്വസിച്ച് കഴിയുന്നവരും ഉണ്ട് .
ചിലർ മീനാക്ഷി എൻ്റെ ഭാര്യയാണെന്ന് തന്നെ വിശ്വസിച്ചിരിക്കുകയാണ് ..ഇത് സംബന്ധിച്ച് നിരവധി പേർ ചോദിക്കാറുണ്ട് .
സത്യം പറഞ്ഞാൽ ഞാൻ കല്യാണം കഴിച്ചിട്ടില്ല 27 വയസുണ്ട് .എൻ്റെ മനസ്സിൽ ഉള്ള ഒരു പേടി യഥാർത്ഥ ജീവിതത്തിൽ താൻ ഇതുപോലെയുള്ള ഒരു ക്യാരറ്റർ ആണോ എന്ന് മനസിലാക്കി വിവാഹാലോചനകൾ വരാതിരിക്കുമോ എന്ന് ?

ഇതിൽ വിഷമം ചിലപ്പോൾ തോന്നാറുണ്ട് .. എന്നാൽ ഒത്തിരി ആളുകൾക്ക് ഈ കഥാപാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്നൊരു സമാധാനം മാത്രമാണുള്ളത് . ചില നേരത്ത് സീൻ ഒക്കെ ഡയറക്ടർ പറഞ്ഞു തരുമ്പോൾ സാർ ഇത്രക്ക് വേണോ? ഞാൻ എന്താണ് ചെയ്യുന്നത് .അയ്യേ എന്ന് പറയും .അപ്പോൾ അദ്ദേഹം പറയും തൻ്റെ കഥാപാത്രം അങ്ങനെയാണെന്ന് ...
ക്യാമറക്ക് മുന്നിലെ ആദ്യാനുഭവം ..
ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപെടുന്നത് ചെറിയ ഒരു പരസ്യ ചിത്രത്തിലാണ് .ഫ്രഷ് ജൂസ്സ് എന്ന സിനിമയിലും "ആത്മവിദ്യാലയം " എന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച ഒരു ഹൃസ്വ ചിത്രത്തിലും അഭിനയിച്ചു .
ഈ സിനിമയിൽ പ്രധാന വേഷത്തിലേക്കാണ് എന്നെ തെരെഞ്ഞെടുത്തത് എന്നാൽ പിന്നീട് വിളി ഒന്നും വരാതായപ്പോൾ ഡയറക്ടറെ വിളിച്ചു അപ്പോൾ അദ്ദേഹം പറഞ്ഞത് നീ ഇടയ്ക്കിടെ വിളിച്ച് ശല്യപെടുത്തുകയും ഒന്നും വേണ്ട സമയമാകുമ്പോൾ അറിയിക്കാം അങ്ങനെ ഞാൻ തട്ടീം മുട്ടീമിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അവർ എന്നെ തിരികെ വിളിക്കുന്നത് .

അഭിനയം അത്ര ഈസിയല്ല ...
അധികം നാൾ ഒന്നും ആയില്ലെങ്കിലും ഒരു കലാകാരൻ എന്ന നിലയിൽ ഈ ഫീൽഡിൽ പിടിച്ച് നിൽക്കണമെങ്കിൽ അപാര കഴിവ് ,ഈ രംഗത്തുള്ളവരുമായി നല്ല ബന്ധങ്ങൾ ,നല്ല ക്ഷമ ,ഭാഗ്യം ,കഠിനാദ്ധ്വാനം കൂടാതെ ഒരു പാട് പഠിക്കാൻ ഉള്ള മേഖല കൂടിയാണ് അഭിനയം .കെ പി ഏ സി ലളിതാമ്മയോട് ഫ്രീ ടൈമിൽ ഇതിനെകുറിച്ച് ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഞാൻ തന്നെ ഒന്നും പഠിച്ചിട്ടില്ല എന്നാണ് മലയാള ഫിലിം ഇൻഡസ്ട്രീയിലെ 'അമ്മ ' യുടെ വാക്കുകൾ ആണിത് .
ഞാൻ പിന്നെ എന്തുപറയാണ് ...ഞാൻ തന്നെ സ്തംഭിച്ചു പോയി ദൈവമേ ഇത്രയും വലിയ ഒരു കലാകാരി ഇങ്ങനെ പറയുകയാണെങ്കിൽ ..ഈ പ്രായത്തിലും ഈ ആരോഗ്യം വെച്ച് എല്ലാ ലൊക്കേഷനിലും ഓടി നടന്ന് അഭിനയിക്കുക എന്നത് ഒരു രക്ഷയും ഇല്ല .
കുടുംബത്തിൻറെ പിന്തുണ ..
തൃശൂർ അമല ആശുപത്രിക്ക് സമീപം വലിയവീട്ടിൽ എന്ന കടുബത്തിലെ മൂത്ത മകനാണ് സാഗർ സൂര്യ.
അച്ഛൻ സുരേന്ദ്രൻ ചെറിയ രീതിയിൽ ബിസിനസ്സ് ചെയ്യുന്നു.അമ്മ മിനി ഹൗസ് വൈഫ് ആണ് . ഏക സഹോദരൻ സച്ചിൻ .ഇവരുടെയെല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും ഉണ്ട് ..

ലോക്ക് ഡൗണിൽപെട്ട് തൻ്റെ സിനിമയും ..
തട്ടീം മുട്ടീം എന്ന സീരിയലിലെ അഭിനയം ഇഷ്ടമായതിനെ തുടർന്ന് അരുൺ വൈഗ സംവിധാനം ചെയ്യുന്ന "ഉപചാരപൂർവ്വം ഗുണ്ടാ ജയൻ" എന്ന സിനിമയിലേക്ക് നല്ല ഒരു വേഷം ലഭിച്ചു .സൈജു കുറിപ്പ് ആണ് ഇതിൽ നായകൻ . സിജു വിത്സനൊപ്പം ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമാണ് ഈ ചിത്രത്തിൽ തനിക്ക് ലഭിച്ചിട്ടുള്ളത് .അടുത്തമാസം അത് റിലീസിംഗിനായി എത്തേണ്ടതായിരുന്നു .
എന്നാൽ കോവിഡിൽ എല്ലാം കുടുങ്ങി .പുതിയ ഒത്തിരി പ്രോജക്ട് വന്നിരുന്നു അപ്പോൾ ആണ് കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് . തട്ടീം മുട്ടീം സീരിയലും മഹാ മാരിയെ തുടർന്ന് ഷുട്ടിംഗ് ഒക്കെ നിർത്തി വെച്ചിരിക്കുകയാണ് .ഇപ്പോൾ സംഗീതം ,ഡാൻസ് പഠനം ഒക്കെ ആയി വീട്ടിൽ തന്നെ സമയം തള്ളിനീക്കുന്നു . എത്രയും വേഗം ലോകം മുഴുവൻ സുഖം പകരാനായി പ്രാർത്ഥിക്കുന്നു .







Comments