
ടി-റോക്ക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ ആലോചിക്കുകയാണ് ഫോക്സ്വാഗണ്. മികച്ച വരവേല്‍പ്പാണ് ഫോക്സ്വാഗണിന്റെ എസ്യുവി മോഡലായ ടി-റോക്കിന് ഇന്ത്യയിൽ ലഭിച്ചിത്. വിദേശത്തുനിന്ന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത 2500 വാഹനങ്ങളും എളുപ്പത്തിൽ വിറ്റുതീര്‍ന്നിരിക്കുകയാണ്. ഈ കാരണത്താലാണ് ടി-റോക്ക് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനി തീരുമാനിച്ചത്.
19.99 ലക്ഷം രൂപയായിരുന്നു ഈ എസ്യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറും വില. 2020-ല്‍ ഫോക്സ്വാഗണ് ഇന്ത്യയില്‍ അവതരിപ്പിച്ച രണ്ടാമത്തെ എസ്യുവിയാണ് ടി-റോക്ക്.ഈ വര്‍ഷം ഫോക്സ്വാഗണ് ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ വാഹനം ഫോക്സ്വാഗണിന്റെ ടിഗ്വാന് ഓല്സ്പേസ് മോഡലാണ്.
445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. നിര്‍മാണം ഫോക്സ്വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ്. മോഡുലര്‍ ട്രാന്സ്വേര്സ് മെട്രിക് പ്ലാറ്റ്ഫോമിലുള്ള നിര്‍മാണം വാഹനത്തിന്റെ ഭാരം 1420 കിലോഗ്രാമില്‍ ഒതുക്കി. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ ഫീച്ചറുകളാണ്. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്ജിന് വാഹനത്തിന് ലഭിക്കും. 147 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്.






