
ഹോണ്ടയുടെ പ്രീമിയം സെഡാന് മോഡലായ ജാസിന്റെ മുഖം മിനുക്കിയ പതിപ്പും നിരത്തുകളിലെത്താനൊരുങ്ങുകയാണ്. പരിസ്ഥിത സൗഹാർദ എഞ്ചിനോടൊപ്പം സവിശേഷതകളും സ്റ്റൈലിംഗും കണക്കിലെടുത്ത് ചില പരിഷകരണങ്ങളുമായിട്ടാണ് കാർ എത്തുക.
ഹോണ്ട ജാസിന്റെ വരവറിയിക്കുന്ന ടീസര്‍ നിര്‍മാതാക്കള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ കഴിഞ്ഞാലുടന്‍ ഈ വാഹനം ഷോറൂമുകളില്‍ എത്തിത്തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള പുതിയ പൂർണ്ണ-എൽഇഡി ഹെഡ്ലാമ്പുകളുമായിട്ടാണ് ഹാച്ച്ബാക്കിന്റെ ബിഎസ് VI പതിപ്പ് വരുന്നത് എന്നാണ് സൂചന. പരിഷ്കരിച്ച ഗ്രില്ല്, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയും പുതിയ ടീസറിൽ കാണാം.
ബിഎസ്-6 നിലവാരത്തിലേക്ക് മാറുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളായിരിക്കും പുതിയ ജാസിലും പ്രവര്‍ത്തിക്കുന്നത്. ഇന്റീരിയര്‍ സംബന്ധിച്ച സൂചനകള്‍ ഹോണ്ട നല്‍കിയിട്ടില്ല. എന്നിരുന്നാലും നാവിഗേഷന്‍, ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചേക്കും.






