
കൊവിഡ്-19 വ്യാപനത്തെ തുടർന്ന് ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മ്മാതാക്കളായ സ്കോഡ പുതിയ ഒക്ടാവിയ ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കില്ല. പോയ വര്‍ഷം വാഹനത്തിന്റെ തലമുറ മോഡലിനെ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.
അതേസമയം, വാഹനം നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റ കുറിക്കില്ലെന്നും 2021 -ഓടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിലെ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് 2013 -ലാണ്. വാഹനത്തെ ബിഎസ് VI -ലേക്ക് കമ്പനി പരിഷ്കരിച്ചിട്ടില്ല. ഉടന്‍ തന്നെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. എന്നാൽ, ലോക്ക്ഡൗണ്‍ വലിയ തിരിച്ചടിയാണ് നൽകിയത്.
6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ഉള്ള 1.8 ലിറ്റര്‍ TSI പെട്രോള്‍, 2.0 ലിറ്റര്‍ TDI ഡീസല്‍ യൂണിറ്റ്, എന്നിവയാണ് ഒക്ടാവിയയുടെ എഞ്ചിന് ഓപ്ഷനുകള്‍. കൂടാത്ത, ഡീസല്‍ എഞ്ചിനൊപ്പം 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും പെട്രോള്‍ യൂണിറ്റിനൊപ്പം 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സും ഓപ്ഷണലായി ലഭിക്കും. റിപ്പോർട്ട് പ്രകാരം 1.5 ലിറ്റര്‍ TSI ഇവോ പെട്രോള്‍ എഞ്ചിന് കരുത്തിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുക.






