
തിരുവനന്തപുരം : പോലീസിന് ജനങ്ങളെ വിശ്വാസമാണെന്നും എല്ലാ വാഹനങ്ങളും പരിശോധിക്കുന്ന അവസ്ഥ ഉണ്ടാവില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്തർ ജില്ലാ യാത്ര അനുവദിക്കില്ല. റെഡ്സോണിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റ നമ്പർ, ഇരട്ട നമ്പർ വാഹനങ്ങൾ ഓടിത്തുടങ്ങുമ്പോൾ 40ശതമാനം വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറയും. മൂന്നു പേർ മാത്രമേ ഒരു കാറിൽ പോകാവൂ എന്നാണ് നിർദ്ദേശം. അന്തർജില്ലാ യാത്രകൾക്ക് അനുമതി നൽകുക അവശ്യ സർവ്വീസുകൾക്കു മാത്രമായിരിക്കും.
അനുവാദം ഉള്ളവർ മാത്രമേ വാഹനങ്ങളുമായി പുറത്തിറങ്ങാവൂ. നിർദ്ദേശം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും. പിഴ ചുമത്തുന്ന കാര്യവും ഉറപ്പാണ്. ഓഫീസുകളിലേക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതിയെന്നും ഡിജിപി പറഞ്ഞു.






