
കൊച്ചി: കെ.എം ഷാജി എം.എല്‍.എയ്ക്കെതിരായ വിജിലന്‍സ് കേസിന്റെ അന്വേഷണ തലവന്‍ ഒരു സിനിമാ താരമാണ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ മധുസൂദനനാണ് കേസിന്റെ അന്വേഷണ തലവന്‍. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയാണ് ഇദ്ദേഹം. സിനിമയില്‍ സി.ഐ ആണെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഡിവൈ.എസ്.പിയാണ് ഇദ്ദേഹം.
ഒരു അഭിഭാഷകന് കൂടിയാണ് ഇദ്ദേഹം. അടുത്ത മാസം പോലീസ് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. സിനിമയില്‍ നിന്ന് താല്ക്കാലികമായ ഒരു ഇടവേള എടുക്കുകയാണ് ഇപ്പോള്‍. വിവാദമായ കേസ് വന്നതിനാല്‍ അതിനാണ് ഇനി പ്രാധാന്യം നല്‍കുക. കെ.എം ഷാജിക്കെതിരായ അന്വേഷണം വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ നല്‍കണം.
വിജിലന്‍സിന്റെ കണ്ണൂര്‍ യൂണിറ്റില്‍ ഡിവൈഎസ്പിയായ വി മധുസൂദനന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മയൂഖം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കക്ഷി അമ്മിണിപ്പിള്ള, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് എന്നീ സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കുറ്റവും ശിക്ഷയും, തുറമുഖം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്.






