
തിരുവനന്തപുരം : തിരുവനന്തപുരം കരുമത്ത് വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പോലീസ് റൈഫിളിലെ വെടിയുണ്ടയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നേമം പോലീസ് അന്വേഷണം ആരംഭിച്ചു. വഴിയരികിൽ വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.
ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും വെടിയുണ്ട എങ്ങനെ എത്തിയെന്ന കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാകും അന്വേഷണം നടക്കുക.






