
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണില്‍ വാഹനങ്ങളുടെ സര്‍വീസും വാറണ്ടിയും നീട്ടിനല്‍കി നിസാന്‍. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട സൗജന്യ സര്‍വീസ് ചെയ്യുന്നതിനായി ലോക്ക്ഡൗണിന് ശേഷം ഒരുമാസം സമയം അനുവദിക്കും.
ലോക്ക്ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് കൂടി വാറണ്ടി നീട്ടിനല്‍കും. വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് എക്സ്റ്റെന്റഡ് വാറണ്ടി എടുക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുയിട്ടുണ്ടെന്നാണ് സൂചന.
ലോക്ക്ഡൗണ്‍ സമയത്തും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ, ഇമെയില്‍ എന്നിവ വഴി നിസ്സാന്‍ എല്ലാ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം. നിസാന്‍ പുറമെ, ഇന്ത്യയിലെ മറ്റ് വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്.






