
കോഴിക്കോടിന്റെ തനതു ശൈലിയിലുള്ള സംഭാഷണവും നർമ്മവും കൊണ്ട് സിനിമാപ്രേക്ഷകരുടെ മനസ്സിലേക്ക് ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ നടനാണ് ഹരീഷ് കണാരൻ. ലോക്ഡൗണിൽ മറ്റു താരങ്ങളെപ്പോലെ തന്നെ രസകരങ്ങളായ സോഷ്യൽമീഡിയ പോസ്റ്റുകളുമായി ഹരീഷ് കണാരനും സജീവമാകുന്നു.മൊട്ടയടിച്ച തന്റെ പുതിയ രൂപമാണ് ഹരീഷ് ഇപ്പോൾ പങ്കുവെക്കുന്നത്.
'മൊട്ടയടിച്ചു, വരുന്ന വഴി ഒരു കൊമ്പൻ സ്രാവിനേയും പിടിച്ചു' എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. എന്നാൽ കൈയിലെ മത്സ്യത്തെ സ്രാവെന്നു വിളിച്ചതിന് ആരാധകർ നടനെ ട്രോളുന്നുണ്ട്. 'ഇതാണോ സ്രാവെ'ന്നും 'ഒരൊറ്റ തള്ളാ' എന്നെല്ലാമാണ് കമന്റുകൾ.
ലോക്ഡൗണിൽ മക്കളുടെ ബാേറടി മാറ്റാൻ ഹരീഷ് കണാരൻ അവർക്ക് കളിക്കാൻ കുഞ്ഞുവീടുണ്ടാക്കികൊടുത്തിരുന്നു. അച്ഛനും മക്കളും വീട്ടിലിരിക്കുന്ന ചിത്രങ്ങളും ഹരീഷ് പങ്കുവെച്ചിരുന്നു.






