വൈ നോട്ട്? ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കാമോ എന്ന ചോദ്യത്തിന് സണ്ണി ബാബ മറുപടി നൽകി. പഴയ പാട്ടേ അറിയൂ എന്ന് ഒപ്പം തന്നെ വന്നു നല്ല അസൽ ഇംഗ്ലീഷിൽ അടുത്ത വാചകം. സാരമില്ല പാടിക്കോളൂ എന്ന് കേട്ടയുടനെ ജിം റീവ്സിന്റെ 1959-ലെ ഹീ വിൽ ഹാവ് ടു ഗോ എന്ന പ്രശസ്ത ഗാനം നല്ല ഒഴുക്കോടെ സണ്ണി ബാബ പാടി. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ഹിറ്റ്.
വന്ദന ജയരാജനാണ് വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പട്നയിൽ വഴിയിൽ കണ്ട യാചകനെ കുറിച്ച് സമീപത്തുള്ള മറ്റൊരാളോട് ചോദിക്കുന്നതാണ് വിഡിയോയിലാദ്യം. അയാൾ ചോദ്യങ്ങൾ തർജമ ചെയ്ത് സണ്ണിബാബയോട് ചോദിക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങൾ ഇംഗ്ലീഷിൽ എന്നോട് ചോദിച്ചോളൂ ഞാൻ മറുപടി തരാം എന്ന് പെട്ടെന്നാണ് സണ്ണിബാബ പറയുന്നത്. പിന്നെ കേൾക്കാനാവുന്നത് നല്ല ഉച്ചാരണസ്ഫുടതയോടു കൂടിയ ഇംഗ്ലീഷ് മറുപടിയാണ്. നിങ്ങൾ ജീവിക്കാനായി എന്താണ് ചെയ്യുന്നത്(so what do you do for your day to day life?)എന്ന ചോദ്യത്തിന് ഭിക്ഷ യാചിക്കും(I beg) എന്ന് ഒരു വിഷമവുമില്ലാതെ അയാൾ മറുപടി നൽകി. ഞാൻ പാടുകയും ഡാൻസ് ചെയ്യുകയും ചെയ്യും(I' m a singer and a dancer) എന്റെ പേര് സണ്ണിബാബ (my name is sunnybaba)എന്നും പറയുന്നുണ്ട്. പിന്നീടാണ് ജിം റീവ്സിന്റെ പാട്ട് പാടുന്നത്.
എന്തായാലും നല്ല ഒഴുക്കോടെ ഇംഗ്ലീഷ് പറയുന്ന ഭിക്ഷക്കാരന് ഇപ്പോൾ ഇന്റർനെറ്റിൽ നിരവധി ഫാൻസാണ്. തിങ്കളാഴ്ച വൈകുന്നേരം പോസ്റ്റ് ചെയ്ത വിഡിയോ പതിനൊന്നായിരത്തിലധികം പേർ കണ്ടു കഴിഞ്ഞു. നിരവധി പേർ സന്തോഷത്തോടെ പ്രതികരിച്ചു. സണ്ണിബാബയുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തവരും നിരവധി.

Comments