
തങ്ങളുടെ മുഴുവൻ ഇലക്ട്രിക് ശ്രേണി സ്കൂട്ടറുകൾക്കുമായി ഒരു പ്രത്യേക ഓൺലൈൻ വിൽപ്പന പദ്ധതി ഹീറോ ഇലക്ട്രിക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കൂടാതെ, മിക്ക മോഡലുകളിലും 5,000 രൂപ വരെ കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുവെന്നും റിപ്പോർട്ട് ഉണ്ട് . ഫ്ലാഷ്, Nyx, ഒപ്റ്റിമ, ഫോട്ടോൺ, ഫ്ലാഷ്, ഡാഷ്, ER (എക്സ്റ്റെൻഡഡ് റേഞ്ച്) എന്നീ വകഭേദങ്ങളും ഹീറോ ഇലക്ട്രിക്കിന്റെ നിലവിലെ ഉൽപന്ന പോർട്ട്ഫോളിയോയാണ്.
ഈ ഓഫറിൽ നിന്ന് ഫ്ലാഷ് ലെഡ്-ആസിഡ് ലോ-സ്പീഡ് മോഡലിനെ ഒഴിവാക്കിയിരിക്കുന്നു. ഏപ്രിൽ 17 മുതൽ 2020 മെയ് 15 വരെ ഓൺലൈൻ ബുക്കിംഗുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. 2,999 രൂപ ബുക്കിംഗ് തുക നൽകണം. ലോക്ക്ഡൗൺ ജൂണിനപ്പുറത്തേക്ക് നീട്ടിയിട്ടില്ല എങ്കിൽ ബുക്കിംഗ് തുക തിരികെ നൽകില്ല എന്നത് ശ്രദ്ധേയമാണ്.
റിപ്പോർട്ട് അനുസരിച്ച് ഗ്ലൈഡ് ഇ-സൈക്കിൾ മോഡലുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,000 രൂപ ക്യാഷ് ഡിസ്കൗണ്ട് ലഭിക്കും. റഫറൻസ് പർച്ചേസിനായി നിലവിലുള്ള ഉപഭോക്താക്കൾക്ക് കമ്പനി 1,000 രൂപ ക്യാഷ് ആനുകൂല്യങ്ങളും നൽകുന്നു. ഈ ഓഫർ ഓൺലൈനിൽ നടത്തിയ ബുക്കിംഗുകളിൽ മാത്രമേ ബാധകമാകൂ.






