
ലണ്ടന്‍ :വ്യാഴാഴ്ച മുതല്‍ കൊറോണ വാക്സിന് മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കൊറോണ പ്രതിരോധത്തിനായി വികസിപ്പിച്ചെടുത്ത വാക്സിനാണ് പരീക്ഷിക്കുക.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഈ ഗവേഷക സംഘത്തെ നയിക്കുന്ന പ്രഫസര്‍ സാറ ഗില്‍ബേര്‍ട്ട് പറയുന്നത് അവരുടെ 'ChAdOx1' വാക്സിന് SARS-CoV-2 എന്ന കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ്. സെപ്റ്റംബറോടെ ഈ വാക്സിന് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഓക്സ്ഫോര്‍ഡ് ഗവേഷണ സംഘത്തിന് അവരുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് സര്‍ക്കാര്‍ 20 ദശലക്ഷം പൗണ്ട് ധനസഹായം നല്‍കുമെന്ന് യു.കെ ആരോഗ്യ സെക്രട്ടറി അറിയിച്ചു. വാക്സിന്റെ പരിശോധനക്കായി 500 ഓളം സന്നദ്ധപ്രവര്‍ത്തകരെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.






