ഇക്കാലത്ത് ഭേദപ്പെട്ട നിലയില്‍ പാട്ടെഴുതുന്ന ഒരാളാണ് റഫീക്ക് അഹമ്മദ്; സംശയമൊന്നുമില്ല. പക്ഷേ അദ്ദേഹത്തിനും ചിലപ്പോള്‍ കൈപ്പിഴ സംഭവിക്കാറുണ്ട്. മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ ഈണം ശരാശരി നിലവാരം പോലുമില്ലാത്തതാണെങ്കില് ഗാനരചയിതാവ് എത്രയൊക്കെ മനസ്സര്പ്പിച്ചാലും ഗാനം നന്നാവണമെന്നില്ല.
ഉച്ചാരണശുദ്ധിയോടെ പാടുക കൂടി ചെയ്തില്ലെങ്കിലോ? എന്തുകൊണ്ടും പാട്ട് അരോചകമായിത്തീരും.ഇത്തരം ഗതികേടിലാണ് 'ബിഗ്ബ്രദര്‍' എന്ന ചിത്രത്തിലെ ഇനി പരാമര്‍ശിക്കാന്‍ പോകുന്ന ഗാനം. ഇത് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം നാല്പത് ശതമാനത്തോളം സംഗീത സംവിധായകനായ ദീപക് ദേവിനാണ്. നാല്പത് ശതരമാനത്തോളം ഉത്തരവാദിത്വം പാടിയ അമിത് ത്രിവേദിക്കും സഹഗായികയായ ഗൗരി ലക്ഷ്മി തരക്കേടില്ലാതെ പാടി എന്നും സൂചിപ്പിക്കട്ടെ. പത്തു ശതമാനത്തോളം ഉത്തരവാദിത്വം ഗാനം ചിത്രീകരിച്ച സംവിധായകന് സിദ്ദിഖിനുമാണ്.
കൂട്ടായ്മയില്‍ നിന്ന് പിറവിയെടുക്കുന്നതാണ് ഓരോ ഗാനവും. അതുകൊണ്ട് അതുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും പിഴച്ചുപോയാല്‍ ഗാനം പരാജയപ്പെട്ടതുതന്നെ. ഇവിടെ ഓരോരുത്തരുടെയും പിഴവ് ഏറിയും കുറഞ്ഞുമിരിക്കുന്നു എന്നുമാത്രം.
''ചുണ്ടില്‍ തത്തും കവിതേ എന്‍ നിലാവേ
നിന് നിഴലിളകും എന്‍ കണ്പീലിയില്
നിന് കനവുകളോ മിഴിനീരോ
ഇന്നണയുകയായ്
എന്നില്‍ കണ്ടോ കണ്ടോ
കുളിരും പൂക്കളും വിതറുകയോ
മെല്ലെ വന്നെന് കുടിലിലെ പുതുവിരിയില്
എന്‍ അഴകോ മനസ്സോ കണ്ണാടിയില്‍
കണ്ടോ കണ്ടോ കണ്ടോ കണ്ടോ
നീയൊരു മായാവിയായ്
കണ്മറയുംമുമ്പേ എന്നെക്കണ്ടോ?''
ഗാനം മുഴുവനായി എടുത്തെഴുതിയെന്ന് ആരും സദയം തെറ്റിദ്ധരിക്കരുത്. ഇതു പല്ലവി മാത്രമാണ്. പല്ലവിയുടെയും അനുപല്ലവിയുടെയും ചരണത്തിന്റെയും ദൈര്ഘ്യംതന്നെയാണ് ഇന്ന് ഗാനം സഹൃദയരില്‍ നിന്നകലാനുള്ള ഒരു കാരണം. ചുരുങ്ങിയ വരികളില്‍ ആകര്‍ഷകമായ ഈണം കൊണ്ടുവരുക എന്ന അടിസ്ഥാനതത്ത്വം പോലും ഇന്ന് മാറ്റിമറിക്കുന്നു.

റഫീക്ക് അഹമ്മദില്‍ ആസ്വാദകര്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ട്. അതിനുകാരണം അദ്ദേഹത്തില്‍ കവിത്വസിദ്ധിയുള്ളതാണ്. എന്നാല്‍ മറ്റുള്ളവര്‍ എഴുതുമ്പോലെ നിലാവും കനവും കുളിരും പൂക്കളുമാണ് അദ്ദേഹവും ഗാനത്തില്‍ കുത്തിനിറയ്ക്കുന്നതെങ്കില് അവരും അദ്ദേഹവും തമ്മിലുള്ള വ്യത്യാസമെന്ത്? കവിത തുളുമ്പുന്ന ഒരു വരി പോലുമില്ല ഈ ഗാനത്തില്‍.?
''വിണ്ണില്‍ നിന്നും മുകിലേ കന്നിമാവില്
പൊന്കതകരികില് എന്‍ സന്ദേശമായ്
ചെന്നണയുകിലോ പറയാമോ
എന്നുയിരൊളികള് ഒന്നുമെല്ലെ മെല്ലെ
നിറയേ പൂമണം പടരുകയോ
ആരോ ആരോ
ഇതുവഴി തെന്നിപ്പോകുന്നോ
എന്‍ ചെറുകാലടി നീ നിന് പാതയില്‍
കണ്ടോ കണ്ടോ കണ്ടോ കണ്ടോ
നീയൊരു മായാവിയായ്
കണ്മറയുംമുമ്പേ എന്നെക്കണ്ടോ?''
എന്ന മട്ടിലുള്ള വരികളാണ് ഗാനത്തില്‍ പിന്നീടു നാം കേള്‍ക്കുന്നത്. ഈ വരികള്‍ കേള്‍ക്കുമ്പോള്‍ തന്നെയറിയാം തട്ടിക്കൂട്ടിയതാണെന്ന്. അര്‍ത്ഥമില്ലാത്ത വരികള്‍ കടന്നുവരുന്നതുകൊണ്ടാണ് ഇന്നത്തെ ഏതുഗാനവും ഒരേ സ്വഭാവം കൈവരിക്കുന്നത്. പുതുമ എന്നൊന്ന് ഇല്ലേയില്ല. ഓരോ ഗാനരചയിതാവും സ്വന്തമായി ഒരു നിഘണ്ടു നിര്‍മ്മിച്ചു വച്ചിരിക്കുന്നു. അതില്‍ നിന്നുള്ള വാക്കുകള്‍ തലങ്ങും വിലങ്ങും വാരി വിതറും. എന്നിട്ട് കിട്ടുന്ന കാശും കൊണ്ട് സ്ഥലം വിടും. സാധാരണമായി ഋതുക്കള്‍ മാറി മാറി വരും. എന്നാല്‍ ഗാനരംഗത്ത് എന്നും കൊടിയ വേനല്‍ മാത്രം!
അമിത് ത്രിവേദി മികച്ച സംഗീത സംവിധായകനും ഗായകനുമൊക്കെയാണെന്ന് അറിയാം. അദ്ദേഹം ഹിന്ദിയില്‍ പാടിയ പാട്ടുകള്‍ കേട്ടിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം മലയാളത്തില്‍ ഗായകനെന്ന നിലയില്‍ വിജയമല്ല. പല അക്ഷരങ്ങളും അദ്ദേഹത്തിന് വഴങ്ങുന്നില്ല. 'നീയാരോ' എന്ന ഭാഗം 'നീയാറോ' എന്നു പാടിയിരിക്കുന്നത് ഉദാഹരണം.
എന്തിനാണ് ഇത്തരം ഗായകരെ ഇറക്കുമതി ചെയ്യുന്നതെന്ന് മനസിലാവുന്നില്ല. അദ്ദേഹം പാടിയതുകൊണ്ട് ഈ ഗാനത്തിന് ദേഷമല്ലാതെ ഒരു ഗുണവുമുണ്ടായിട്ടില്ല. കഷ്ടം!

Comments