
കോവിഡ് 19നെ പ്രതിരോധിക്കാനായി ഒന്നിച്ച് നില്‍ക്കുകയാണ് രാജ്യം. ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. വീട്ടിലിരിക്കുന്ന സമയം ഓരോരുത്തരും തങ്ങളും ബന്ധങ്ങള്‍ പുതുക്കുകയും സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി ഖുശ്ബു.
നിങ്ങള്‍ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലാകുമ്പോഴും നിങ്ങള്‍ക്കൊപ്പം നില്ക്കാന് ഒരാളുണ്ടെങ്കില്‍, അയാളാണ് ജീവിതകാലത്തേയ്ക്കുള്ള സുഹൃത്ത്. സുഹാസിനിയെ മിസ് ചെയ്യുന്നു. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്യുന്ന ആ പുഞ്ചിരി മിസ് ചെയ്യുന്നുവെന്നും ഖുശ്ബു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഉടന്‍ തന്നെ കാണാനാവുമെന്നും ഖുശ്ബു പറയുന്നു.






