
സുസുക്കിയുടെ സ്പോര്‍ട്സ്, നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കുകളായ ജിക്സര്‍ എസ്എഫ്150, ജിക്സര്‍ 250 ബൈക്കുകള്‍ ഉടനെത്തുമെന്ന് റിപ്പോർട്ട്. ഈ ബൈക്കുകളുടെ ടീസറുകള്‍ പുറത്തുവന്നു. ബിഎസ്-6 എന്‍ജിനിലെത്തുന്ന ഇരു മോഡലുകളുടെയും ബുക്കിങ്ങ് ആരംഭിച്ചതായാണ് സൂചന.
ഈ വാഹനത്തിന് കരുത്തേകുന്നത് ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 249 സിസി സിംഗിള്‍ ഓവര്‍ഹെഡ് കാം, സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന് എന്‍ജിനാണ്. ഇത് 26 ബിഎച്ച്പി പവറും 22.2 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ, പുതിയ എന്ജിന് ബിഎസ്-4 മോഡലിനെക്കാള്‍ 0.4 എന്‍എം ടോര്‍ക്ക് കുറവാണ്.
2010 എംഎം നീളവും 740 എംഎം വീതിയും 1035 എംഎം ഉയരവും 1345 എംഎം വീല്‍ബേസുമാണ് ഇരുമോഡലിലുമുള്ളത്. ഗ്രൗണ്ട് ക്ലിയറന്‍സ് 165 എംഎമ്മും സീറ്റ് ഹൈറ്റ് 800 എംഎമ്മുമാണ്. പുതിയ മോഡലിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ബിഎസ്-4 പതിപ്പ് ജിക്സര്‍ 250-ക്ക് 1.60 ലക്ഷം രൂപയും ജിക്സര്‍ എസ്എഫ്250-ക്ക് 1.71 ലക്ഷം രൂപയുമായിരുന്ന എക്സ്ഷോറൂം വില.






