
മലയാളത്തിന്റെ മാത്രമല്ല തമിഴകത്തിന്റെയും പ്രിയ നായികയായിരുന്നു ശാലിനി. സൂപ്പര്‍സ്റ്റാറായ അജിത്തിന്റെ ഭാര്യയാണ് ഇന്ന് ഈ താരം. സിനിമാലോകം വളരെ ആഘോഷിച്ച പ്രണയമായിരുന്നു ഇരുവരുടെയും. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇേത ദിവസമാണ് ശാലിനി അജിത്തിന്റെ സ്വന്തമാകുന്നത്. ഇന്ന് ഇവരുടെ വിവാഹവാര്‍ഷികം....
അമര്‍ക്കളത്തിലേക്ക് സംവിധായകന് ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി തയ്യാറായിരുന്നില്ല. പ്ലസ് ടു പരീക്ഷയുടെ തിരക്കിലായിരുന്നു താരം. എന്നാല്‍ ശരണ്‍ വിട്ടില്ല. ഒടുവില്‍ ശാലിനിയെ സാക്ഷാല്‍ അജിത്ത്് തന്നെ വിളിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും പറഞ്ഞപ്പോള്‍ ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.' എന്ന് അജിത്ത് പറഞ്ഞു. ഒടുവില്‍ പരീക്ഷ കഴിഞ്ഞ് ഷൂട്ടിങ്ങിനായി ശാലിനി എത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. പിന്നീട് ആ ദു:ഖം പ്രണയത്തിലേക്ക് വഴിമാറി.
അമര്‍ക്കളത്തിന്റെ ചിത്രീകരണത്തിന് ശേഷം ഇരുവരും പ്രണയം തുറന്നു പറഞ്ഞു. അജിത്താണ് ആദ്യം പറഞ്ഞത്. അജിത്തിന് തോന്നിയ അതേ പ്രണയം ശാലിനിയുടെ മനസ്സിലും മൊട്ടിട്ടിരുന്നു അപ്പോഴേക്കും. 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. പിന്നെ അജിത്തുമൊന്നിച്ചുള്ള മനോഹരമായ ജീവിതത്തിലേക്ക് കടന്നു.






