
തിരുവനന്തപുരം : സംസ്ഥാനത്ത് അബ്കാരി നിയം ഭേദഗതി ചെയ്ത് സർക്കാർ. ബീവറേജസ് ഗോഡൗണിൽനിന്ന് ആവശ്യക്കാർക്കു നിയമപരമായ അളവിൽ മദ്യം നൽകാമെന്നാണു ഭേദഗതി. മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മാർച്ച് 30 മുതൽ മുൻകാല പ്രാബല്യത്തോടെയാണു ഭേദഗതി. ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാൽ ഇപ്പോൾ മദ്യം വിൽക്കില്ലെന്ന് എക്സൈസ് അറിയിച്ചു.






