
ന്യൂഡല്ഹി: വിദേശത്ത് വച്ച് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടില് എത്തിക്കുന്നതിനുള്ള തടസ്സം നീക്കി. വിദേശത്ത് വച്ച് മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹം തിരികെയെത്തിക്കാന് കേന്ദ്രസര്ക്കാര് അനുമതി നല്കി. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള് നാട്ടിലെത്തിക്കാന് കഴിയില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള് കൊവിഡ് പ്രോട്ടോക്കോള് പ്രകാരം അവര് ആയിരിക്കുന്ന രാജ്യത്ത് തന്നെ സംസ്കരിക്കും.
ബ്യുറോ ഓഫ് ഇമിഗ്രേഷന് ലഭിച്ച വാക്കാലുള്ള ഉത്തരവ് പ്രകാരം ചില മൃതദേഹങ്ങള് നാട്ടില് ഇറക്കാനാകാതെ വിദേശത്തേക്ക് തിരികെ കൊണ്ടുപോയിരുന്നു. ചില മൃതദേഹങ്ങള് നാട്ടിലെ വിമാനത്താവളത്തിലും ചിലത് ഗള്ഫിലെ വിമാനത്താവളങ്ങളിലും കുടുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു.







Comments