
വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരേയുള്ള വാക്സിന് നിര്‍മ്മാണത്തിന് സഹായവുമായി ബില്‍ ഗേറ്റ്സ്. ഏറ്റവും മികച്ച ഏഴ് വാക്സിന് വികസന ആശയങ്ങള്‍ക്ക് ധനസഹായം നല്കാന് തയ്യാറാകാനാണ് ബില്‍ഗേറ്റ്സ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. 'എല്ലാം കൃത്യമായി നടക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വാക്സിന് ഉത്പാദനം ആരംഭിക്കാനാവും, ഒരു പക്ഷെ രണ്ട് വര്ഷവുമെടുത്തേക്കാം', ബില്‍ഗേറ്റ്സ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, ചിലര്‍ പറഞ്ഞ പോലെ സെപ്റ്റംബറില്‍ വാക്സിന് ഉത്പാദനം ആരംഭിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്ക 50 ലക്ഷത്തിലധികം ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. ഇത് ടെസ്റ്റിങ് കിറ്റുകളുടെ ലഭ്യതക്കുറവിന് ഇടയാക്കിയിട്ടുണ്ട്. സംഖ്യകളില്‍ നിന്ന് യഥാര്‍ഥ ചിത്രം ലഭിക്കില്ലെന്നും ടെസ്റ്റിങ് രീതികളിലും സമ്പ്രദായത്തിലും ടെസ്റ്റിങ്ങിന് വിധേയരാകുന്നവരുടെ തിരഞ്ഞെടുപ്പിലും തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെന്നും ബില്‍ഗേറ്റ്സ് പറഞ്ഞു.






