
ഇന്ത്യയിലെ ഏറ്റവും പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിലെ ഏറ്റവും വലിയ ഏകീകൃത ടെലികമ്പനിയായ ഭാരതി എയർടെലുമായി (എയർടെൽ) സഹകരിച്ച് ഇന്ത്യയിലുടനീളം ഉയർന്ന നിലവാരത്തിലുള്ള വീഡിയോ എന്റർടെയ്ൻമെന്റ് ലഭ്യമാക്കുന്നു.
രാജ്യത്തെ വീഡിയോ സബ്സ്ക്രിപ്ഷൻ വിഭാഗത്തിന് കൂടുതൽ ജനകീയത നൽകുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. 401 രൂപയ്ക്ക് റീച്ചാർജ് ചെയ്യുന്ന എയർടെൽ ഉപഭോക്താക്കൾക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി വാർഷിക സബ്സ്ക്രിപ്ഷൻ ലഭിക്കും. ഈ റീച്ചാർജിനൊപ്പം എയർടെൽ കോംപ്ലിമെന്ററിയായി 28 ദിവസത്തേക്ക് 3ജിബി ഡേറ്റയും നൽകുന്നു.
ഇന്ന് മുതൽ, എല്ലാ എയർടെൽ മൊബൈൽ ഉപഭോക്താക്കൾക്കും പുതിയ റീച്ചാർജ് പാക്ക് ലഭ്യമാണ്. എയർടെല്ലിന്റെ റീട്ടെയിൽ സ്റ്റോർ നെറ്റ്വർക്കിലും എയർടെൽ താങ്ക്സ് ആപ്പിലും www.airtel.in -ലും ഈ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. പ്രീമിയം വരിക്കാരാവാന്‍ 1499 രൂപയാണ് ഒരു വര്‍ഷത്തേക്ക് നല്‍കേണ്ടത്. എന്നല്‍ വിഐപി സബ്സ്ക്രിപ്ഷന് 399 രൂപയാണ് ചിലവ്.






